ശബരിമല യുവതീപ്രവേശം: ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി, എതിർത്ത് സോളിസിറ്റർ ജനറൽ
ദില്ലി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ശക്തമായ വാദപ്രതിവാദം. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോൾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദിക്കുന്നത്.ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി […]









