16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
കാസർകോട്: മേൽപ്പറമ്പിൽ 16കാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 25കാരി സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഇതിനിടെയാണ് പെൺകുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെൺകുട്ടി മൊഴി നൽകി. കണ്ണൂരിലെ ജയിലിൽ നിന്നാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ ലഹരി വിൽപ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു […]









