New Media Channel

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകരുടെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കർണാടക രജിസ്ട്രേഷനിലുള്ള ബസ് റോഡിൽ നിറുത്തിയിട്ട ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും തമിഴ്‌നാട് സ്വദേശികളാണ് എന്നാണ് […]

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക് Read More »

വായനശാലയിൽ നിന്നൊരു മധുര പാഠം വനിതകളുടെ ക്രിസ്തുമസ് കേക്ക് സ്നേഹ സംഗമം

വായനശാലയുടെ കൈത്താങ്ങിൽ പിറന്ന കേക്കിൻ്റെ മധുരം ക്രസ്തുമസ് ദിനത്തിൽ ബാലവേദി കൂട്ടുകാർ നുകർന്നു തൃക്കരിപ്പൂർ ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ഗ്രന്ഥാലയം കഴിഞ്ഞ മാസം യൂണിയൻ ബാങ്ക് വെള്ളിക്കോത്തിൻ്റെ സഹായത്താൽ നടത്തിയ യുവതികൾക്കായുള്ള സ്വയംതൊഴിൽ സംരംഭക്വത്തിൻ്റെ ഭാഗമായി നടന്ന ഒരാഴ്ച കാലത്തെ കേക്ക് പരിശീലനത്തിൽ പങ്കെടുത്ത വനിതകൾ കേക്കുകൾ നിർമ്മിച്ച് ബാലവേദി കൃസ്തുമസ് ആഘോഷ പരിപാടിയിലെത്തി. കേക്ക് നിർമ്മണ പരിശീലനത്തിൽ പങ്കെടുത്ത വായനശാല വനിതാവേദി പ്രവർത്തകരായ കെ.സിമി ,പി സുഷമ , സജിന. കെ, എം.വി

വായനശാലയിൽ നിന്നൊരു മധുര പാഠം വനിതകളുടെ ക്രിസ്തുമസ് കേക്ക് സ്നേഹ സംഗമം Read More »

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂർ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൃദ്ധയുടെ മുഖത്ത് മുറിവ്

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ Read More »

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി എയര്‍ പ്യൂരിഫയറുകള്‍ക്ക് 18 % ജിഎസ്ടി ചുമത്തുന്നതിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍ പ്യൂരിഫയറുകള്‍ക്ക് GST ഇളവില്ലാത്തത് എന്തുകൊണ്ടെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എയര്‍ പ്യൂരിഫയറുകളെ താല്‍ക്കാലികമായെങ്കിലും അവശ്യ ആരോഗ്യ സാമഗ്രികളില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു

എയര്‍ പ്യൂരിഫയറുകളെ മെഡിക്കല്‍ ഉപകരണമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ സുപ്രധാന ഇടപെടലുമായി ഡല്‍ഹി ഹൈക്കോടതി Read More »

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. തൃശൂർ, വെമ്പല്ലൂർ സ്വദേശിയും താൽക്കാലിക ജീവനക്കാരനുമായ കെ ആർ രതീഷ് ആണ് ദേവസ്വം വിജിലൻസിൻ്റെ പിടിയിലായത്. ജോലിക്കിടയിൽ 23,130 രൂപയാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇയാൾക്കെതിരെ സന്നിധാനം പൊലീസ് കേസെടുത്തു. ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രതീഷിൽ നിന്നു 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേർതിരിക്കുമ്പോൾ ധരിക്കാനായി കൊടുത്ത തുണികൊണ്ടുള്ള കൈയുറയ്ക്കുള്ളിലാണ് 500ൻ്റെ ആറു നോട്ടുകൾ തിരുകിവച്ച നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം കണ്ടെത്തിയതോടെ ദേവസ്വം

ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിച്ചയാൾ പിടിയിൽ. Read More »

ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍

തലശ്ശേരി: അപേക്ഷയുമായെത്തിയ ആളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പാനൂർ ചെണ്ടയാട് സ്വദേശി മഞ്ജിമ രാജീവ് വിജിലൻസ് പിടിയില്‍.ഇലക്‌ട്രിക്കല്‍ എൻജിനിയറിംഗ് ഉദ്യോഗസ്ഥയാണ് ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് വലയില്‍പ്പെട്ടത്. ഇവരുടെ കൈയ്യില്‍ നിന്ന് ആറായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപെടുകയായിരുന്നു. തുടർന്ന് ഇയാള്‍ വിജിലൻസിനെ വിവരം അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കെണിയൊരുക്കുകയായിരുന്നു. മജ്ജിമ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടതായിരുന്നു.മഞ്ജിമ തന്നെയാണ്

ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയില്‍ Read More »

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്

പയ്യന്നൂർ: നിയമം ലംഘിച്ച് പുലർച്ചെ വരെ ഉച്ചഭാഷിണി ഉപയോഗിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കും ഗാനമേള സംഘാംഗത്തിനും എതിരെ പൊലീസ് കേസെടുത്തു. ഏഴോം, ചെങ്ങൽ, ശ്രീകൃഷ്‌ണ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നിഷാന്ത്, കലേഷ്, കമ്മിറ്റി അംഗങ്ങൾ പയ്യന്നൂരിലെ എസ് എസ് ഓർക്കസ്ട്രയിലെ സുബൈർ തായിനേരി എന്നിവർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. ശ്രീകൃഷ്‌ണ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 10മണി മുതൽ ബുധനാഴ്‌ച പുലർച്ചെ ഒരു മണിവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള നടത്തി നിയമ ലംഘനം നടത്തിയെന്നാണ് കേസ്.

പുലർച്ചെവരെ ഉച്ചഭാഷിണി ഉപയോഗിച്ച് ഗാനമേള; ക്ഷേത്രകമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ് Read More »

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി

: ട്രെയിന്‍ യാത്രയ്ക്കിടെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. കൊല്‍ക്കത്തയില്‍ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് പോകുന്നത് വഴിയാണ് മോഷണം നടന്നത്. 40000 രൂപ, മൊബൈല്‍ ഫോണ്‍, സ്വര്‍ണക്കമ്മല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ടെന്ന് പി കെ ശ്രീമതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സമസ്തിപൂരിന് അടുത്തുള്ള ദര്‍സിങ് സരായിലേക്ക് സമ്മേളനത്തിന് പോകുന്നത് വഴിയാണ് മോഷണം നടന്നത്. എസി കോച്ചില്‍ ലോവര്‍ ബര്‍ത്തില്‍ കിടക്കുമ്പോഴാണ് സംഭവം.

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി Read More »

വൈഗാ മനോജിന് കലാത്സവ് 2025 ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് (സോളോ) മത്സരത്തിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം

തൃക്കരിപ്പൂർ / കാസർഗോഡ് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ദേശീയ തലത്തിൽ, മഹാരാഷ്ട്രയിലെ പൂനയിൽ നടന്ന കലാ ഉത്സവ് 2025 ൽകേരള പ്രതിനിധി വൈഗ മനോജ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് സോളോ വിഭാഗത്തിൽമൂന്നാം സ്ഥാനം നേടി. സമഗ്ര ശിക്ഷാ കേരള കാസർഗോഡാണ് കുട്ടിയെ ദേശീയ തലത്തിൽ മത്സരിക്കാനുള്ള വേദി ഒരുക്കി കൊടുത്തത്. കഴിഞ്ഞ മാസം കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ വൈഗാ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ജി.എച്ച് എസ് എസ് പാക്കം സ്കൂളിലെ പ്ലസ് വൺ

വൈഗാ മനോജിന് കലാത്സവ് 2025 ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് (സോളോ) മത്സരത്തിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം Read More »

രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്‌മാർട്ട്ഫോൺ വിലക്ക്

രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ ഒരു പഞ്ചായത്ത് 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ ജനുവരി 26ന് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. സാധാരണ കീപാഡ് ഫോണുകള്‍ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകള്‍ക്ക് അനുമതിയുളളത്. വിവാഹങ്ങള്‍, പൊതുപരിപാടികള്‍, അയല്‍വാസികളുടെ വീടുകള്‍ എന്നിവിടങ്ങളിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ

രാജസ്ഥാനിലെ ഗ്രാമത്തിൽ സ്ത്രീകൾക്ക് സ്‌മാർട്ട്ഫോൺ വിലക്ക് Read More »

Scroll to Top