കുമ്പളയിൽ വീട്ടിലും കടയിലും കവർച്ച; ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടന്നത് ഭാര്യയും കുടുംബവും കല്യാണ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സമയത്ത്
കാസർകോട്: ഒരിടവേളയ്ക്ക് ശേഷം കുമ്പളയിൽ വീണ്ടും കവർച്ച. സോണാബസാർ ജ്വല്ലറി ഉടമ പരേതനായ മമ്മിഞ്ഞി ഹാജിയുടെ കുമ്പള ടൗണിലുള്ള വീട്ടിൽ ഞായറാഴ്‌ചയാണ് കവർച്ച നടന്നത്. മമ്മിഞ്ഞി ഹാജിയുടെ ഭാര്യ സൈനബയും മകൻ റിസ്വാനും ഭാര്യയും ചെങ്കളയിലെ ബന്ധുവീട്ടിൽ നടന്ന കല്യാണ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു കവർച്ച. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കുടുംബം വീടുപൂട്ടി ഇറങ്ങിയത്. രാത്രി 12മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടു കുത്തിത്തുറന്നനിലയിൽ കാണപ്പെട്ടത്. മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ രണ്ടു അലമാരകൾ കുത്തിത്തുറന്ന് തുണിത്തരങ്ങൾ […]









