New Media Channel

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ തട്ടിപ്പിലൂടെയുള്ള പണം കറൻസിയാക്കി വിദേശത്തെത്തിച്ചതിന്

കോഴിക്കോട്: ബിഗ്‌ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിലായി. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. കേസിൽ നിരവധി പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കേസിലെ പ്രതികളായ എട്ട് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് പരാതിയിലാണ് ബ്ലെസ്ലിയെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്‌ത […]

ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ തട്ടിപ്പിലൂടെയുള്ള പണം കറൻസിയാക്കി വിദേശത്തെത്തിച്ചതിന് Read More »

കണ്ണൂരിൽ പിണറായിയിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്, കൈപ്പത്തി അറ്റു

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്. കൈപ്പത്തി അറ്റു. കണ്ണൂർ പിണറായി വെണ്ടുട്ടായിൽ ആണ് സ്ഫോടനം. ബോംബ് നിർമ്മാണത്തിനിടെയായിരുന്നു സ്ഫോടനം.സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ വിപിൻരാജിൻറെ കൈപ്പത്തി തകർന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സ്ഫോടനം. വിപിൻരാജിൻറെ വീടിന് സമീപത്ത് വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.പരിക്കേറ്റ വിപിനെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിപിൻ രാജ്.

കണ്ണൂരിൽ പിണറായിയിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്, കൈപ്പത്തി അറ്റു Read More »

‘പോറ്റിയെ കേറ്റിയേ…; പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

കാസർകോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഹിറ്റായി മാറിയ ‘പോറ്റിയെ കേറ്റിയേ…! പാരഡി ഗാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമാക്കി ഭക്തരെ അപമാനിച്ചുവെന്നും പാട്ട് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്തിയ പാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളും ചർച്ചകളും തുടരുന്നതിനിടയിലാണ് പാട്ട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയത്.

‘പോറ്റിയെ കേറ്റിയേ…; പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി Read More »

ഹാസനിൽ ചിറ്റാരിക്കാൽ സ്വദേശിയായ മൂന്നുവയസുകാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു

കാസർകോട്: കർണാടക ഹാസനിൽ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാസർകോട് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകൻ ഐഡൻ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്. പിതാവ് ഇവിടെ സ്‌കൂളിൽ പ്രധാന അധ്യാപകനായി ജോലി ചെയ്ത‌്‌ വരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്‌ച വൈകീട്ട് ഫ്ളാറ്റിലെ ടാങ്കിലെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്‌ച വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. സഹോദരൻ:

ഹാസനിൽ ചിറ്റാരിക്കാൽ സ്വദേശിയായ മൂന്നുവയസുകാരൻ ടാങ്കിലെ വെള്ളത്തിൽ വീണു മരിച്ചു Read More »

19കാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവം; SIയെ സ്ഥലംമാറ്റും

പത്തൊമ്പതുകാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവത്തിൽ കാസർഗോഡ് വിദ്യാനഗർ പോലീസ് സ്റ്റേഷനിലെ എസ്ഐയെ സ്ഥലംമാറ്റും. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം സുനിൽകുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി നടപടിക്ക് ഒരുങ്ങുന്നത്. എസ് ഐ അനൂപിന് കേസന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ.ഈ മാസം ഏഴാം തീയതിയാണ് മേനംകോട് സ്വദേശി മാജിതയുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ ഇരുചക്രവാഹനം ഓടിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുക്കുന്നത്. വൈകിട്ട് ആറരയോടെ ചെങ്കളയിലെ ഫാർമസിയിലേക്ക് എത്തിയ മാജിത സ്‌കൂട്ടർ പാർക്ക് ചെയ്ത് ജോലിക്ക് പോയിരുന്നു. മാജിതയുടെ

19കാരിക്കെതിരെ അന്യായമായി കേസെടുത്ത സംഭവം; SIയെ സ്ഥലംമാറ്റും Read More »

എൻഎസ്എസ് വളണ്ടിയേഴ്സ്നുള്ള ജേഴ്സി പ്രകാശനം ചെയ്തു.

തൃക്കരിപ്പൂർ :പിഎംഎസ്എ പിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ട് കടവ് സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സിനുള്ള ജേഴ്സി വിതരണം ചെയ്തു.ഖാൻസാഹിബ് ചാരിറ്റി ഫൗണ്ടേഷൻ ആണ് മുഴുവൻ വളണ്ടിയേഴ്സ്നുള്ള ജേഴ്സി നൽകിയത്. ഖാൻസാഹിബിന്റെ പേരക്കുട്ടി ആബിദ് ഇസ്മയിൽ സ്കൂൾ പ്രിൻസിപ്പൽ കെ വി ഗോപിക്കുട്ടിക്ക്‌ ജേഴ്സിനൽകി പ്രകാശനം ചെയ്തു.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് നസീർ തൃക്കരിപ്പൂർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു പ്രമോദ് ബികെ അധ്യാപകരായ ദാവൂദ് പിപി,ഇന്ദിര കെ വി,സത്യ എം,വൃന്ദ സുരേന്ദ്രൻ, കാർത്തിക,റൈഹാനത്ത്, ഗഫൂർ ഒക്കെ, വളണ്ടിയേഴ്സ് മെഹറൂ ഫ്

എൻഎസ്എസ് വളണ്ടിയേഴ്സ്നുള്ള ജേഴ്സി പ്രകാശനം ചെയ്തു. Read More »

ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ

സ്കൂളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. തമിഴ്‌നാട് തിരുനെൽവേലിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി പാളയംകോട്ടയിലെ സർക്കാർ എയ്‌ഡഡ് സ്‌കൂളിലാണ് സംഭവം.യൂണിഫോമണിഞ്ഞ കുട്ടികൾ ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേർത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളിൽ. ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ സ്കൂൾ നടത്തിയ അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് നടപടിയെടുത്തത്. സഹപാഠി പകർത്തിയ ദൃശ്യങ്ങൾസമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു. പിന്നാലെ ആറ് വിദ്യാർഥിനികളെ സ്കൂൾ

ക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ Read More »

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

വേങ്ങര മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു.വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്തു തട്ടിയ നിലയിലായിരുന്നു എന്ന് സഹോദരീഭർത്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായും ഭർത്താവിൻ്റെ സഹോദരിമാരുമായും പ്രശ്നമുണ്ടായിരുന്നതായും ഇതിനു പിന്നാലയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി –

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Read More »

സ്‌കൂട്ടറിൽ പോകുന്ന യുവതികളെ കടന്നു പിടിക്കും; ലൈംഗികാതിക്രമം പതിവാക്കിയ യുവാവ് അറസ്‌റ്റിൽ

ബെംഗളൂരു: സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം പതിവാക്കിയ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നഗരത്തിലെ സാൻവിച്ച് ഔറ്റ്ലെറ്റിൽ ജോലി ചെയ്യുന്ന ടി. വിനോദാണ് (27) അറസ്റ്റ‌ിലായത്. വൈകുന്നേരങ്ങളിൽ തനിച്ച് നടക്കുകയോ സ്‌കൂട്ടറിൽ പോവുകയോ ചെയ്യുന്ന സ്ത്രീകളെയാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. തുടർന്ന് സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു പതിവ്.കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ച കേസിലാണ് അറസ്‌റ്റിലായത്. റോഡിലെ കുഴി ഒഴിവാക്കാൻ കൂട്ടർ വേഗം കുറച്ചപ്പോൾ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സ്‌കൂട്ടറിൽ പോകുന്ന യുവതികളെ കടന്നു പിടിക്കും; ലൈംഗികാതിക്രമം പതിവാക്കിയ യുവാവ് അറസ്‌റ്റിൽ Read More »

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹ ജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീംകോടതി. സ്ത്രീധനം എന്ന തിന്മ സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ത്രീധനം എന്ന തിന്മയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളില്‍ ഇന്നത്തെ ഭാവിതലമുറയെ ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതികളോട് നിര്‍ദേശിച്ചു. സ്ത്രീധന നിയമക്കേസുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുക, പൊലീസിനും ജുഡീഷ്യല്‍ ഓഫീസര്‍ക്കും ഇത്തരം കേസുകളുടെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന്

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി Read More »

Scroll to Top