New Media Channel

എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം; എക്‌സിന് നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ, അടിയന്തര നടപടിക്ക് നിർദേശം

ഡൽഹി: ഐടി നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്‌സിന് ഐടി മന്ത്രാലയം നോട്ടിസ് അയച്ചു. ഗ്രോക് ഉൾപ്പെടെയുള്ള എഐ (നിർമിതബുദ്ധി) സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യതയെ ബാധിക്കുന്ന അശ്ലീല, നഗ്ന ദൃശ്യങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതും അപ്ലോഡ് ചെയ്യുന്നതും തടണമെന്ന് നോട്ടിസിൽ പറയുന്നു.72 മണിക്കൂറിനകം നടപടി റിപ്പോർട്ട് സമർപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എഐ പ്ലാറ്റ്ഫോമിലൂടെ സ്വകാര്യതയുടെ ലംഘനം നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. നിയമവിരുദ്ധമായ കണ്ടന്റു്റുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എക്‌സിനു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിർദേശം ലംഘിക്കുന്ന അക്കൗണ്ടുകൾ […]

എഐ ഉപയോഗിച്ച് അശ്ലീല ഉള്ളടക്കം; എക്‌സിന് നോട്ടിസ് അയച്ച് കേന്ദ്രസർക്കാർ, അടിയന്തര നടപടിക്ക് നിർദേശം Read More »

കണ്ണൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗണിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.

കടമ്പൂർ പനോന്നേരി കമ്മാരംപറമ്പിൽ ആർ.നിധിൻ ചന്ദ്രൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സി. എം.കെ കൺസ്ട്രക്ഷൻ ഗോഡൗണിൽ രാത്രി 8.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. മെഷീനുകൾ, ജനറേറ്ററുകൾ. ഓയിൽ തുടങ്ങിയ വസ്‌തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഏതോ മെഷീനിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടി ത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഇവിടെ നിന്നുണ്ടായ തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.ഗോഡൗണിന്റെ പകുതിഭാഗവും കത്തിനശിച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സീനിയർ ഹയർ റെസ്‌ക്യൂ ഓഫീസർമാരായ സുകുമാരൻ, വി.കെ.അഫ്‌സൽ എന്നി

കണ്ണൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ഗോഡൗണിൽ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. Read More »

മദ്യപിച്ച ശേഷം വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതി ഒളിവിൽ

ആലത്തൂർ: (പാലക്കാട്) കാവശ്ശേരി പാടൂരിൽ പുറമ്പോക്കിലെ ഷെഡിൽ അതിക്രമിച്ചുകയറി, ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായുള്ള പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. സുരേഷ് പോരുളിപാടം എന്നയാൾക്കെതിരെയാണു പൊലീസ് കേസെടുത്തത്. നടുറോഡിൽ ഇരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു അതിക്രമം. ഇയാൾ ഒളിവിലാണ്.വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണു സംഭവം. ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരിൽ സ്‌ഥാപിച്ച ഫ്ലെക്‌സ് ബോർഡ് സുരേഷും ബിജെപി പ്രവർത്തകരായ വിഷ്ണു‌, അരവിന്ദ് എന്നിവരും ചേർന്നു നശിപ്പിച്ചതായും പരാതിയുണ്ട്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി

മദ്യപിച്ച ശേഷം വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം; പ്രതി ഒളിവിൽ Read More »

യുവ അഭിഭാഷക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ജിത ബി പിള്ളയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസായിരുന്നു. വെള്ളിയാഴ്‌ച വൈകീട്ട് ആറര മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ അഞ്ജിതയെ മരിച്ച നിലയിൽ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആലപ്പുഴ ജില്ലാ കോടതിയിലടക്കം അഭിഭാഷകയായി പ്രാക്ടീസ് ചെയ്‌തുവരികയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം കണ്ടെത്താൻ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

യുവ അഭിഭാഷക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, പൊലീസ് അന്വേഷണം ആരംഭിച്ചു Read More »

അണ്ടർ 15 റഗ്ബി കാസർഗോഡ് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.

നീലേശ്വരം: തിരുവനന്തപുരം ആറ്റിങ്ങൽ വെച്ച് നടക്കുന്ന അണ്ടർ 15 റഗ്ബി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കാസർഗോഡ് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. കൊട്ടോടി സെന്റാൻസ് സ്കൂളിലെ ആഗ്നേയ ഉപ്പിലിക്കൈ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ യദു രാജ് ബാബു എന്നിവർ ജില്ലാ ടീമിനെ നയിക്കും. മറ്റു ടീമംഗങ്ങൾ (ആൺകുട്ടികൾ) ഏബൽ സുനിൽ അജോൺ ജോസെഫ് ആരോൺ ടോമി ദേവാനന്ദ് പി.കെ എഡ്വിൻ ബിനീഷ് ജോസെഫ് എ സനിൽ എഡ്വിൻ അബിലാഷ് കോച്ച് മനോജ് പള്ളിക്കര ടിം മാനേജർ എം

അണ്ടർ 15 റഗ്ബി കാസർഗോഡ് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. Read More »

ദ്വിദിന സഹവാസക്യാമ്പ് സ്നേഹക്കൂട് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.

പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് സമഗ്ര ശിക്ഷാ കേരള മഞ്ചേശ്വരം നേതൃത്വത്തിൽ സ്നേഹക്കൂട് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീമതി സുമയ്യ എം എ( ട്രെയിനർ ബി ആർ സി മഞ്ചേശ്വരം ) പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു പരിപാടിയുടെ അധ്യക്ഷ ശ്രീമതി സുമ ദേവി ടീച്ചർ (ബിപി സി മഞ്ചേശ്വരം) പദ്ധതി വിശദീകരണം ചെയ്തു. കാസർഗോഡ് വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ടിവി

ദ്വിദിന സഹവാസക്യാമ്പ് സ്നേഹക്കൂട് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. Read More »

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത

തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന്

ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത Read More »

വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഗ്യാസ് സിലിണ്ടർ മാറ്റിവെക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു. ജീവനക്കാരായ മായ, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. വൃദ്ധസദനത്തിൽ 41 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല.

വൃദ്ധസദനത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക് Read More »

ദൃശ്യ കൊലക്കേസ് പ്രതി 4-ാം ദിവസവും കാണാമറയത്ത്; കുതിരവട്ടം കേന്ദ്രത്തിൽ 376 രോഗികൾക്ക് 5 ജീവനക്കാർ മാത്രം

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി നാലാം ദിവസവും കാണാമറയത്ത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിനോദിനെ പിടികൂടാൻ സാധിക്കാതെ പൊലീസ് വലയുകയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച്ചയാണ് പ്രതി ചാടിപ്പോകാൻ കാരണമെന്നാണു കണ്ടെത്തൽ.ഡിസംബർ 29 തിങ്കളാഴ്‌ച രാത്രി 11 മണിയോടെ പ്രതി വിനീഷ് ശുചിമുറിയുടെ ചുമർ തുരന്ന് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുറകിലുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ സിസിടിവി ഇല്ലാത്തതിനാൽ പ്രതി എങ്ങനെയാണ് ചാടിപ്പോയതെന്നു പൊലീസിന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല.

ദൃശ്യ കൊലക്കേസ് പ്രതി 4-ാം ദിവസവും കാണാമറയത്ത്; കുതിരവട്ടം കേന്ദ്രത്തിൽ 376 രോഗികൾക്ക് 5 ജീവനക്കാർ മാത്രം Read More »

അധ്യാപികയുടെ വീട്ടിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായത് 17 പവനും റാഡോ വാച്ചും; വീട്ടുജോലിക്കാരി പിടിയിൽ

മലപ്പുറം: പൊന്നാനിയിൽ റിട്ടയേഡ് അധ്യാപികയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. പൊന്നാനി പള്ളപ്രം സ്വദേശി അശ്വതിയെ (38) ആണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്‌തത്‌. പൊന്നാനി വിജയമാതാ കോൺവെന്റ്റ് സ്കൂളിന് സമീപം വയോധിക ദമ്പതികളായ മിലിട്ടറി ഉദ്യോഗസ്ഥനും റിട്ടയേർഡ് അധ്യാപികയും താമസിച്ചിരുന്ന വീട്ടിലാണ് കവർച്ച നടന്നത്. ഒരു വർഷത്തിനിടെ 17 പവൻ സ്വർണാഭരണങ്ങളും വിലയേറിയ മദ്യകുപ്പികളും റാഡോ വാച്ചും കളവ് പോയ കേസിലാണ് വീട്ടുജോലിക്കാരി പിടിയിലായത്.ഒരു വർഷം മുമ്പ് വീട്ടിൽ നിന്ന് ഏഴര പവൻ

അധ്യാപികയുടെ വീട്ടിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായത് 17 പവനും റാഡോ വാച്ചും; വീട്ടുജോലിക്കാരി പിടിയിൽ Read More »

Scroll to Top