New Media Channel

യാത്രക്കാരുടെ ബാഗിൽ നിന്ന് വിലകൂടിയ ഫോൺ മോഷ്‌ടിക്കും, ശേഷം ലഹരി വാങ്ങും; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളത്ത് ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ ബാഗിൽ നിന്ന്മൊബൈൽ ഫോൺ മോഷ്‌ടിച്ച് മുങ്ങുന്ന ആൾ പ്രതിയിൽ. അസം സ്വദേശി ബബ്ലു ആണ് പിടിയിലായത്. അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത‌ കേസിലാണ് ഇയാളെ പെരുമ്പാവൂരിൽ നിന്നും അറസ്റ്റ് ചെയ്‌തത്‌. വിലകൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ശേഷം വിൽപ്പന നടത്തുകയാണ് ഇയാളുടെ പതിവ്. ലഹരിവസ്‌തുക്കൾ വാങ്ങുന്നതിന് വേണ്ടിയാണ് ഇയാൾ മൊബൈൽ മോഷ്ടിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

യാത്രക്കാരുടെ ബാഗിൽ നിന്ന് വിലകൂടിയ ഫോൺ മോഷ്‌ടിക്കും, ശേഷം ലഹരി വാങ്ങും; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം. ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 90,360 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,628 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,471 രൂപ നല്‍കണം. ആഗോള വിപണിയിലെ ചലനങ്ങളെ തുടര്‍ന്ന് രാജ്യാന്തര വിപണയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായത്. യുഎസിലെ

വീണ്ടും പിടിവിട്ട്, ലക്ഷത്തിലേയ്ക്ക് കുതിക്കാൻ സ്വർണം; വിലയില്‍ വന്‍ വര്‍ധനവ് Read More »

‘ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ദില്ലി പൊലീസ്; ആസൂത്രണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം

ദില്ലി ചെങ്കോട്ടയിലെ സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ അന്വേഷണത്തിനായുള്ള തീരുമാനത്തിലാണ് പൊലീസ്. സ്ഫോടനത്തിൽ മരണ സംഖ്യ 12 ആയി ഉയര്‍ന്നു. മുപ്പതിലധികം പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സ്ഫോടനത്തിനായി ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റെന്ന് സൂചന പുറത്തുവന്നിരുന്നു. കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്ത്.

‘ചെങ്കോട്ടയിലേത് ചാവേർ ആക്രമണം’; സ്ഥിരീകരിച്ച് ദില്ലി പൊലീസ്; ആസൂത്രണത്തെക്കുറിച്ച് കൂടുതൽ അന്വേഷണം Read More »

കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ നാളെ മുതൽ; ആക്ഷൻ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന്

കാസർകോട്: എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പത്രപരസ്യം നൽകി. ഭാരത സർക്കാർ ഉപരിതല ഗതാഗത ആൻ്റ് ദേശീയപാത പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം എൻ എച്ച് 66 ലെ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ദേശീയപാത ഉപയോഗത്തിനു നവംബർ 12ന് രാവിലെ 8 മണിമുതൽ ടോൾ നിലവിൽ വരുമെന്ന് പത്ര പരസ്യത്തിൽ പറയുന്നു. ഒരു ഭാഗത്തേയ്ക്ക് കാർ, ജീപ്പ്,

കുമ്പള ടോൾപ്ലാസയിൽ യൂസർ ഫീ നാളെ മുതൽ; ആക്ഷൻ കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് 2.30ന് Read More »

കാട്ടുപോത്തിനെ മയക്ക് വെടിവെച്ചു പിടിച്ചു

ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിച്ചു. ഞായറാഴ്ചയാണ് പടിയൂരിലെ ജനവാസമേഖല യിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ റബ്ബർടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഊരത്തൂർ പൂവം റോഡിലും പടിയൂർ റോഡിലും കാട്ടുപോത്തിനെ കണ്ടെന്ന വിവരം അറിയിച്ചത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി കാട്ടുപോത്തിനെ പിന്തുടർന്നു. തിങ്കളാഴ്ച വൈകീട്ടോടെ മയക്കുവെടി വച്ച് കാട്ടുപോത്തിനെ ലോറിയിലേക്ക് മാറ്റി. ആറളം വനമേഖലയിലേക്ക് കൊണ്ടുപോയി.

കാട്ടുപോത്തിനെ മയക്ക് വെടിവെച്ചു പിടിച്ചു Read More »

പാലോട് പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: പാലോട് പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സ‌ിലായിരുന്നു സംഭവം. ഷീബ, അജിത, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും പടക്ക നിർമ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന. ഇതിൽ ഷീബയുടെ നില ഗുരുതരമാണ്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിത് കുമാർ എന്നയാളുടേതാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി

പാലോട് പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് പരിക്കേറ്റു Read More »

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ടു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കരീപ്പുഴയിൽ ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് (48) മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം.പാതയ്ക്കായി മണ്ണ് നികത്തുന്നതിനിടെ ഇയാൾ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെടുകയായിരുന്നു. ശരീരഭാഗങ്ങൾ പലയിടത്തായി മണ്ണിൽ ആഴ്ന്ന നിലയിലാണ്. ഉടലും തലയും കൈകാലുകളും മണ്ണിനടിയിൽ പല സ്ഥലങ്ങളിലാണ്. ഇവ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. യാതൊരു സുരക്ഷയുമില്ലാതെ അശാസ്ത്രീയമായാണ് പ്രദേശത്ത് നിർമാണ പ്രവർത്തികൾ നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ടു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം: കാസർകോട്ടും ജാഗ്രത, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി, റെയിൽവെ സ്‌റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും പൊലീസ് പരിശോധന

കാസർകോട്: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്ത് തിങ്കളാഴ്‌ച വൈകുന്നേരം ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതയ്ക്ക നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറാണ് നിർദ്ദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ പൊലീസ് വ്യപക പരിശോധന തുടങ്ങി. കേരള- കർണ്ണാടക അതിർത്തിയായ തലപ്പാടിയിൽ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ ജില്ലയിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. ജാഗ്രതയുടെ ഭാഗമായി റെയിൽവെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസും റെയിൽവെ പൊലീസും പരിശോധന തുടരുന്നു. പൊലീസ് നായയുടെയും ബോംബ് സ്ക്വാഡിൻ്റെയും സഹായത്തോടെയാണ് പരിശോധന. തന്ത്രപ്രധാന സ്ഥാപനങ്ങളും

ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം: കാസർകോട്ടും ജാഗ്രത, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി, റെയിൽവെ സ്‌റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും പൊലീസ് പരിശോധന Read More »

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു

പഴയങ്ങാടി : പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള നുഴഞ്ഞുക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി ഊടുവഴികൾ അടച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമിലേക്ക് ഒട്ടേറെ ഊടുവഴികളിലൂടെ ആളുകൾ അതിക്രമിച്ചു കയറുന്നുണ്ടായിരുന്നു. ലഹരി വിൽപന സംഘങ്ങളും ഇത്തരത്തിൽ എത്തുന്നതായി പരാതിയുണ്ടായിരുന്നു. ട്രെയിനുകളിലെ അതിക്രമങ്ങളെത്തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് ഊടുവഴികളടച്ചത്. ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു Read More »

ചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്ഫോടനത്തിൽ മരണനിരക്ക്

ചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം Read More »

Scroll to Top