New Media Channel

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം

കോഴിക്കോട്: കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പിക്കപ്പ് വാനിലെ ഡ്രൈവറും കാർ യാത്രികരായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. പിക്കപ്പ് വാനിൻ്റെ ക്ളീനർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. തുങ്കളാഴ്ച പുലർച്ചെ പതിമംഗലം അങ്ങാടി മുറിയനാൽ ഭാഗത്തായിരുന്നു അപകടം. ഇങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27) എന്നിവരാണ് യുവാക്കൾ. പിക്കപ്പ് വാൻ ഓടിച്ച ഷമീർ ആണ് മരിച്ച മറ്റൊരാൾ. പരിക്കേറ്റ രണ്ട് പേർ നിലവിൽ മെഡിക്കൽ […]

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം Read More »

വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് അപകടം; പ്രതിശ്രുത വരന് ദാരുണാന്ത്യം,ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്

തിരുവനന്തപുരം: സ്വീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിന്റെ മരണം.പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ അനുകൂലിക്കാത്തതിനാൽ രജിസ്റ്റർ വിവാഹമാണ് തീരുമാനിച്ചിരുന്നത്. ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വരുന്നതിനിടെ ആയിരുന്നു അപകടം.

വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് അപകടം; പ്രതിശ്രുത വരന് ദാരുണാന്ത്യം,ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് Read More »

യുവതിയെയും, യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു സംഭവം. യുവതിയെ കഴുത്തറുത്ത നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു(45) വിനെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയെന്നാണ് സംശയം.വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തുങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.ഷേർളിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ

യുവതിയെയും, യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More »

കേരളയൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ (KUHS) MD ഡെർമറ്റോളജി ഒന്നാം റാങ്ക് ചെറുപുഴ സ്വദേശിനിക്ക്

കേരളയൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ (KUHS) MD ഡെർമറ്റോളജി ഒന്നാം റാങ്ക് നേടിയ Dr. JIJINA.K.K (കോഴിക്കോട് മെഡിക്കൽ കോളേജ്) ചെറുപുഴ വയലായിയിൽ പരേതനായ കുലോത്തുംകണ്ടി കമലാക്ഷൻ്റേയും ഗീതയുടേയും മകളാണ്.

കേരളയൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ (KUHS) MD ഡെർമറ്റോളജി ഒന്നാം റാങ്ക് ചെറുപുഴ സ്വദേശിനിക്ക് Read More »

ദേശീയ യോങ്ങ് മൂഡോ കായിക താരം മൂഹമ്മദ് ഹാഷിറിന് പൂച്ചെണ്ട് നൽകി ആദരിച്ചു.

പരപ്പ: എടത്തോട് മദർ സവീന റെസിഡെൻഷ്യൽ സ്കൂളിൽ നിന്നും മഹാരാഷ്ട്രയിൽ വെച്ച് നടന്ന നാഷണൽ യോങ്ങ് മൂഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധികരിച്ച് 78 കിലോ വിഭാഗത്തിൽ മൽസരിച്ച് ഒരു ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടി കേരളത്തിന് തന്നെ അഭിമാനമായി മാറിയ മൂഹമ്മ ഹാഷീറിന് മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ മാനേജ്മെന്റ് പൂച്ചെണ്ട് നൽകി ആദരിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫിന.

ദേശീയ യോങ്ങ് മൂഡോ കായിക താരം മൂഹമ്മദ് ഹാഷിറിന് പൂച്ചെണ്ട് നൽകി ആദരിച്ചു. Read More »

കാസർകോട് യുവാവിനെ വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചു

കാസർകോട്: ബളാൽ, ഏരൻചിട്ടയിൽ യുവാവിനെ തടഞ്ഞു നിർത്തി വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചതായി പരാതി. ഏരൻ ചിട്ടയിലെ കെ. അനന്തു (23)വാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ പരാതിയിൽ വിജേഷ് എന്നയാൾക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വ്യാഴാഴ്‌ച രാത്രി ഒൻപതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അനന്തുവിൻ്റെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. ഈ കേസിനെ കുറിച്ച് വിജേഷ് നാട്ടിൽ പറഞ്ഞു നടക്കുന്നതിനെ കുറിച്ച് അനന്തു ചോദ്യം ചെയ്‌തിരുന്നു. ഈ വിരോധത്തിലാണ് അനന്തുവിനെ വിജേഷ് ആക്രമിച്ചതെന്നു വെള്ളരിക്കുണ്ട് പൊലീസ്

കാസർകോട് യുവാവിനെ വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചു Read More »

പറമ്പ് വൃത്തിയാക്കാൻ തീയിട്ടു, ആളിപ്പടർന്ന തീയിൽപെട്ട് മധ്യവയസ്‌കൻ വെന്തുമരിച്ചു; ദാരുണസംഭവം കൊല്ലം മുഖത്തലയിൽ

കൊല്ലം: കൊല്ലം മുഖത്തല നടുവിലേക്കരയിൽ മധ്യവയസ്‌കൻ വെന്തുമരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധിയാണ് മരിച്ചത്. പുരയിടത്തിൽ തീയിട്ടത് ആളിപ്പടരുകയായിരുന്നു. തീയണക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപെട്ടത്. വളരെ ദാരുണമായ സംഭവമാണ് നടന്നത്. വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിനോട് ചേർന്നാണ് അപകടം നടന്ന പറമ്പുള്ളത്. കാടുപിടിച്ച് കിടക്കുന്നത് കണ്ട് പറമ്പിൽ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ തീ ആളിപ്പടർന്നു. തീ ആളിക്കത്തിയതിനെ തുടർന്ന് തുടർന്ന് അടുത്തുള്ള ആളുകളെയും ഫയർഫോഴ്സിനെയും ദയാനിധി വിവരമറിയിച്ചിരുന്നു.ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ പറമ്പ് കത്തി തീർന്നിരുന്നു.

പറമ്പ് വൃത്തിയാക്കാൻ തീയിട്ടു, ആളിപ്പടർന്ന തീയിൽപെട്ട് മധ്യവയസ്‌കൻ വെന്തുമരിച്ചു; ദാരുണസംഭവം കൊല്ലം മുഖത്തലയിൽ Read More »

മകരവിളക്ക് ദിനത്തിൽ നിയന്ത്രണങ്ങൾ, 35,000 പേർക്ക് മാത്രം പ്രവേശനം, ഹൈക്കോടതി ഉത്തരവ്

കൊച്ചി : ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവിട്ടത്. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും

മകരവിളക്ക് ദിനത്തിൽ നിയന്ത്രണങ്ങൾ, 35,000 പേർക്ക് മാത്രം പ്രവേശനം, ഹൈക്കോടതി ഉത്തരവ് Read More »

ഓട്ടോ റിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണ്ണം കവർന്നു

കാസർകോട്: ആശുപത്രി കോമ്പൗണ്ടിൽ പാർക്കു ചെയ്‌തിരുന്ന ഓട്ടോ റിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണ്ണം കവർന്നതായി പരാതി. ബളാൽ, കല്ലഞ്ചിറ, കുതിരുമ്മൽ ഹൗസിലെ എം അഷ്റഫിൻ്റെ പരാതിയിൽ ഹൊസ്‌ദുർഗ്ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. മാവുങ്കാലിലെ സ്വകാര്യ ആശുപത്രി വളപ്പിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയിലായിരുന്നു കവർച്ച. വെള്ളിയാഴ്‌ച രാവിലെ 11 മണിക്കും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നത്. അഷ്റഫിൻ്റെ അളിയൻ്റെ ഭാര്യയുടേതാണ് മോഷണം പോയ ആഭരണങ്ങളെന്നു പരാതിയിൽ പറഞ്ഞു.

ഓട്ടോ റിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് ഏഴുപവൻ സ്വർണ്ണം കവർന്നു Read More »

ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ. കൊഴഞ്ചേരി ബിജോ ഭവനിൽ ബിജോ മാത്യു (35), തിരുവനന്തപുരം ചെമ്പഴന്തി ജലജാ ലൈനിൽ ശ്രീഹരി വീട്ടിൽ താമസിക്കുന്ന ഇമ്മാനുവൽ ആർ എ(42), തിരുവനന്തപുരം ശ്രീമൂലം റോഡിൽ കൊടാക്കേരിൽ വീട്ടിൽ ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്. ജി എസ് ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസൻസ് റദ്ദായതുമായ സ്ഥാപനങ്ങളിൽ ജി.എസ്.ടി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചമഞ്ഞ് പിഴയും കുടിശ്ശികയും തവണകളാക്കി

ജി.എസ്.ടി ഉദ്യോഗസ്ഥർ ചമഞ്ഞ് സംസ്ഥാവ്യാപകമായി വൻ തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ സംഘം പിടിയിൽ Read More »

Scroll to Top