New Media Channel

തലശ്ശേരിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട

ബംഗാൾ സ്വദേശി രാജീബ് ദാസിനെ തലശ്ശേരി എസൈസ് ഇൻസ്പെക്ടർ സുബിൻ രാജിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു 5 കിലോയിലധികം കഞ്ചാവാണ് കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും പിടികൂടിയത് എക്സൈസ്‌കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ്, കെ ബിനീഷ്എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്

തലശ്ശേരിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട Read More »

സ്കിൽഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സർക്കാർ, പത്ത് മടങ്ങോളം വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. മുൻപ് അൺ സ്‌കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620

സ്കിൽഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സർക്കാർ, പത്ത് മടങ്ങോളം വർധന Read More »

എല്ലാം ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചാൽ ദേവസ്വം ബോർഡിന് എന്താണ് പണി? ശബരിമല സ്വർണക്കടത്തുകേസിൽ ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കടത്തുകേസിൽ ദേവസ്വം ബോർഡിനെതിരെ വിമർശനവുമായി ഹൈക്കോടതി. സ്വർണക്കടത്തു കേസിലെ പ്രതികളുടെ ജാമ്യഹർജികളിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. എല്ലാം ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ചോദിച്ചു. ശബരിമലയിലെ ശ്രീകോവിലിൻ്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലക ശില്‌പം എന്നിവ അടക്കമുള്ളവയിൽ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്‌ണൻ പോറ്റിയെയാണ് ഏൽപ്പിച്ചതെന്ന പ്രോസിക്യൂഷൻ വാദത്തിന് പിന്നാലെയാണ് കോടതിയുടെ വിമർശനം. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ, ബല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, മുൻ

എല്ലാം ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചാൽ ദേവസ്വം ബോർഡിന് എന്താണ് പണി? ശബരിമല സ്വർണക്കടത്തുകേസിൽ ഹൈക്കോടതി Read More »

പിഴ അടച്ചില്ലെങ്കിൽ ലൈസൻസും പോകും ആർസിയും പോകും; ട്രാഫിക് നിയമലംഘനത്തിൽ നടപടി കർശനമാക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങൾക്ക് പിഴ ഒടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. പലരും പിഴകൾ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിർദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളിൽ

പിഴ അടച്ചില്ലെങ്കിൽ ലൈസൻസും പോകും ആർസിയും പോകും; ട്രാഫിക് നിയമലംഘനത്തിൽ നടപടി കർശനമാക്കുന്നു Read More »

സൗദിയിലെ ജുബൈലിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം

ദമാം സൗദിയിലെ ജുബൈലിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽ വീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അൽ അസീം ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സംഭവസ്‌ഥലത്തു വച്ച് തന്നെ അസീം മരിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു‌ വരികയായിരുന്നു അസീം. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അബ്ദുൽ സലാം സഹിയ ബാനു. നസീഹ ബീവി ദമ്പതികളുടെ മകനാണ്,

സൗദിയിലെ ജുബൈലിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം Read More »

ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌തു; ജീവനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പെട്രോൾ കുപ്പിയുമായെത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതിന് പിന്നാലെ ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. നെടുമങ്ങാട് സ്വദേശിയായ യുവാവാണ് മരിച്ചതെന്ന് അറിയുന്നു. സംഭവം നടക്കുമ്പോൾ പ്രസിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. സാധനങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌തു; ജീവനക്കാരിക്ക് പരിക്ക് Read More »

കണ്ണൂരിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻററി വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ; ഗുരുതര പരിക്ക്

പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് കെട്ടിടത്തിൽ നിന്ന് ചാടിയത്. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം

കണ്ണൂരിൽ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻററി വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ; ഗുരുതര പരിക്ക് Read More »

തയ്ക്കോണ്ടോയിൽ കേരളത്തിന് രണ്ടാം സ്ഥാനം, മെഡലുകൾ വാരി കൂട്ടിയ കായിക താരങ്ങൾക്ക് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വമ്പൻ സ്വീകരണം നൽകി.

നീലേശ്വരം: കാസർഗോഡ് ജില്ലാ ടെന്നീസ് വോളി ബോൾ അസോസിയേഷന്റെ നേത്യത്വത്തിൽ ബാംഗ്ലൂരിൽ വെച്ച് നടന്ന വിഫ കപ്പ് നാഷ ണൽ തയ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ 24 ഗോൾഡ് മെഡലും 9 സിൽവർ മെഡലും 2 വെങ്കല മെഡലും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരള കായിക താരങ്ങൾക്കും അനിൽ കുമാറിനും നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വെച്ച് നീലേശ്വരം നഗരസഭ കൗൺസിലർമാരുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണ് കേരള ടീമിന് വേണ്ടി ഇറങ്ങിയത്. നീലേശ്വരം

തയ്ക്കോണ്ടോയിൽ കേരളത്തിന് രണ്ടാം സ്ഥാനം, മെഡലുകൾ വാരി കൂട്ടിയ കായിക താരങ്ങൾക്ക് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വമ്പൻ സ്വീകരണം നൽകി. Read More »

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒറ്റയടിക്ക് 1,240 രൂപ കൂടി

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് ഒറ്റയടിക്ക് 1,240 രൂപയാണ് കൂടിയത്. 1,04,240 രൂപയാണ് സ്വർണവില. ഗ്രാമിന് 155 രൂപ ഉയർന്ന് 13,030 രൂപയായി. രാജ്യാന്തര വിപണിയിലെ സ്വർണവില വർധനവാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. റെക്കോർഡുകൾ തിരുത്തി ഒരു ലക്ഷം കടന്ന സ്വർണവില, കുറഞ്ഞ ശേഷം ഈ മാസം അഞ്ചിനാണ് വീണ്ടും ലക്ഷം കടന്നത്. കഴിഞ്ഞ വർഷം ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സർവകാല റെക്കോർഡ്.വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

സ്വർണവില ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഒറ്റയടിക്ക് 1,240 രൂപ കൂടി Read More »

അതിർത്തിയിൽ കാവലാകാൻ ചാരക്കണ്ണുകളുള്ള ‘അന്വേഷ’,ബഹിരാകാശത്ത് ഒരു ‘പെട്രോൾ പമ്പ്’; പിഎസ്എൽവിയിൽ നിർണായക ദൗത്യം!

2026ലെ ഐഎസ്‌ആർഒയുടെ ആദ്യ ദൗത്യം . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 10.17-ന് പിഎസ്എൽവി സി-62 (PSLV-C62) ബഹിരാകാശത്തേക്ക് കുതിച്ചു. ഡിആർഡിഒയുടെ (DRDO) തന്ത്രപ്രധാന ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായാണ് വിക്ഷേപണ വാഹനം കുതിച്ചത്. അതേസമയം വിക്ഷേപണത്തിന് ശേഷമുള്ള ഇസ്രോയുടെ പ്രഖ്യാപനം വൈകുകയാണ്. ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡിൻ്റെ നേതൃത്വത്തിലുള്ള ഒമ്പതാമത്തെ വാണിജ്യ ദൗത്യമാണിത്. പിഎസ്‌എൽവിയുടെ 64-ാമത്തെ വിക്ഷേപണമായിരുന്നു ഇന്ന് നടന്നത്. രണ്ട് സ്ട്രാപ്പോൺ മോട്ടോറുകൾ മാത്രം ഉപയോഗിക്കുന്ന

അതിർത്തിയിൽ കാവലാകാൻ ചാരക്കണ്ണുകളുള്ള ‘അന്വേഷ’,ബഹിരാകാശത്ത് ഒരു ‘പെട്രോൾ പമ്പ്’; പിഎസ്എൽവിയിൽ നിർണായക ദൗത്യം! Read More »

Scroll to Top