New Media Channel

ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്‌തിരുന്ന സ്ഥാപനം അടിച്ച് തകർത്തു; സംഭവം നിലമ്പൂരിൽ

മലപ്പുറം: ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്ത‌ിരുന്ന സ്ഥാപനം അടിച്ച് തകർത്ത് യുവാക്കൾ. മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്. നിലമ്പൂർ കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്‌മൽ, ചന്തക്കുന്ന് സ്വദേശി റയാൻ സലാം എന്നിവരാണ് അക്രമം കാട്ടിയത്.നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിന് നേരെയായിരുന്നു അതിക്രമം. ജീവനക്കാരെയും സംഘം മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. യുവാക്കൾ സ്ഥാപനത്തിലെ സാധനങ്ങൾ നശിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കടയിലെ ഉപകരണങ്ങൾ യുവാക്കൾ […]

ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്‌തിരുന്ന സ്ഥാപനം അടിച്ച് തകർത്തു; സംഭവം നിലമ്പൂരിൽ Read More »

വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി

അഭിഭാഷക സംരക്ഷണ നിയമം പാസ്സാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക, പെൻഷൻ സ്കീം നടപ്പാക്കുക തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് പയ്യന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ സബ് കോടതിക്ക് മുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരം അഡ്വക്കേറ്റ് ഗോപിനാഥ് സമരം ഉദ്ഘാടനം ചെയ്തു.

വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി Read More »

വിജയ് ചിത്രം ജനനായകന് തിരിച്ചടി

ന്യൂദൽഹി: വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയ്ക്ക് തിരിച്ചടി. ചിത്രത്തിൻ്റെ സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർമാതാക്കൾ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസം പ്രദർശനാനുമതി നൽകികൊണ്ട് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നിർമാതാക്കൾ സുപ്രീംകോടതിയെ

വിജയ് ചിത്രം ജനനായകന് തിരിച്ചടി Read More »

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

ചികിത്സാ പിഴവിനെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി. ചികിത്സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതർ കത്തിൽ തുറന്നുപറഞ്ഞു.അതേസമയം പാലക്കാട് ഒമ്പതുവയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റിയതിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഹാജരാകാൻ കുടുംബത്തിന് നോട്ടീസ് നൽകി. സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം ഇന്ന് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തും. സെപ്റ്റംബർ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ജില്ലാ ആശുപത്രിയിലെചികിത്സയ്ക്കു ശേഷം കയ്യിൽ നീർക്കെട്ട് ഉണ്ടായതോടെ കോഴിക്കോട്

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി Read More »

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജ് അധ്യാപകരെ നിയമിക്കുന്നു; പുതുതായി 48 തസ്തികകൾ സൃഷ്ടിക്കും

തിരുവനന്തപുരം: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സർക്കാർ കോളേജുകളിലെ അധ്യാപക നിയമനത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം 90 അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികകൾ പിഎസ്സിക്ക് റിപ്പോർട്ട്ചെയ്യാൻ തീരുമാനിച്ചതിനുപിന്നാലെ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 48 പുതിയ തസ്‌തിക സൃഷ്ട‌ിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, മൊത്തം 138 കോളേജ് അധ്യാപക തസ്‌തികകളിൽ വൈകാതെ നിയമനം നടക്കും.2020-21-ൽ അനുവദിച്ച പുതിയ കോഴ്‌സുകൾക്കുവേണ്ടിയാണ് പുതുതായി സൃഷ്ടിച്ച 48 അധ്യാപകതസ്‌തികകൾ. 16 മണിക്കൂർ ജോലിഭാരമുള്ള വിഷയങ്ങളിലാണ് തസ്‌തിക സൃഷ്‌ടിച്ച് നിയമനം നടത്തുകയെന്ന് സർക്കാർ വ്യക്തമാക്കി.ഒട്ടേറെ

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോളേജ് അധ്യാപകരെ നിയമിക്കുന്നു; പുതുതായി 48 തസ്തികകൾ സൃഷ്ടിക്കും Read More »

ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്‌കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ കൈമാറി.ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും സുനിലിൽനിന്ന് യുറോ,

ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ Read More »

കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ

കൊല്ലം: സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ തൂങ്ങിമരിച്ച നിലയിൽ. പ്ലസ് ടു, എസ്എസ്എൽസി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സായി ഹോസ്റ്റലിലാണ് സംഭവം. ഇന്ന് അഞ്ച് മണിയോടെ പ്രാക്ടീസിന് പോകാൻ വേണ്ടി വിളിച്ചപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് തള്ളിത്തുറന്നപ്പോഴാണ് ഇരുവരെയും രണ്ട് ഫാനുകളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവസ്ഥലത്ത് നിന്നും

കൊല്ലം സായി ഹോസ്റ്റലിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ച നിലയിൽ Read More »

ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും.

കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഡ്രാഗൺ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അൺഡോക്കിങ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും. ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘം കൂട്ടത്തിൽ ഒരാൾക്ക്

ബഹിരാകാശ നിലയത്തിലെ നാലംഗ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. അൺഡോക്കിങ് പ്രക്രിയ വിജയകരം. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും. Read More »

കുമ്പള ടോൾപ്ലാസയിലെ സംഘർഷം: 500 പേർക്കെതിരെ കേസ്; എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ്

കാസർകോട്: കാസർകോട്- മംഗ്ളൂരു ദേശീയപാതയിലെ കുമ്പള ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരെ ബുധനാഴ്ച രാത്രി എട്ടരയോടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാൽ അറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്. ടോൾ പിരിവിനെതിരെ ടോൾ വിരുദ്ധ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ സ്വമേധയാ കേസെടുത്തത്. അതേസമയം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി ചെയർമാൻ എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ്

കുമ്പള ടോൾപ്ലാസയിലെ സംഘർഷം: 500 പേർക്കെതിരെ കേസ്; എ കെ എം അഷ്റഫ് എം എൽ എയ്ക്ക് പൊലീസ് നോട്ടീസ് Read More »

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണമോഷണക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ് അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്വർണക്കൊള്ള കേസിലെ പന്ത്രണ്ടാം അറസ്റ്റാണിത്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്ഐടി ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നതെന്നാണ് തിങ്കളാഴ്‌ച ഹൈക്കോടതി ചോദിച്ചത്. മകൻ പൊലീസ് ഓഫിസർ ആയതിനാൽ, കേസിൽ പ്രതിയായതുമുതൽ ദേവസ്വം ബോർഡ് മുൻ അംഗം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ Read More »

Scroll to Top