New Media Channel

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്. തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച 12-ഓടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാർഡായ 19-ൽ പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാസമർപ്പണത്തിൽ പ്രവർത്തകർക്കൊപ്പം […]

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ Read More »

ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാഖ: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഷെയ്ഖ് ഹസീന ഇപ്പോൾ കഴിയുന്നത് ഇന്ത്യയിലാണ്. ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ Read More »

പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടില്‍ അയ്യപ്പഭക്തര്‍, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല

ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല.പമ്പയില്‍ പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍. ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ ക്രമീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ബയോ ടോയ്‌ലറ്റിനുള്ള സാമഗ്രികള്‍ കൊണ്ടുവന്നെങ്കിലും ഇതുവരെ സജ്ജീകരിച്ചില്ല. പണം കൊടുത്തു ഉപയോഗിക്കാന്‍ ആകുന്ന ശുചിമുറകളും പൂര്‍ണ്ണമായി ഒരുങ്ങിയില്ല. പ്രവര്‍ത്തിക്കുന്നവയില്‍ വന്‍തിരക്കും. ഭക്തര്‍ക്ക് ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശവും നടപ്പായിട്ടില്ല. അതേസമയം ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാന്‍ ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ പുറത്താക്കണം. മുമ്പ്

പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടില്‍ അയ്യപ്പഭക്തര്‍, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല Read More »

കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര

കോഴിക്കോട് : കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43 കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒ.പി പരിശോധനയ്ക്കിടെയാണ് കണ്ണിൽ നിന്നും ജീവനോടെ വിരയെ പുറത്തെടുത്തത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിക്ക് കഴിഞ്ഞ 2 ദിവസം മുമ്പ് മാത്രമാണ് അസ്വസ്ഥത തുടങ്ങിയത്. ഉടനെ മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും, ഇന്നലെ അസ്വസ്ഥത സഹിക്കാതെ വന്നപ്പോഴാണ് കോംട്രസ്റ്റ് ആശുപത്രിയിൽ എത്തിയത്. സീനിയർ സർജൻ

കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയും ; യുവതിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര Read More »

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു

മക്ക:മദീനയിൽ ഉംറ ബസ് കത്തി 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു.മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരിൽ 20 സ്ത്രീകളും 11 പേർ പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുമാണ്.ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യൻ സമയം-പുലർച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീർഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമർന്ന് 42 ഹൈദരാബാദ് സ്വദേശികൾ മരിച്ചു Read More »

എസ് ഐ ആർ: കണ്ണൂരിനു പിന്നാലെ രാജസ്ഥാനിലും ബി എൽ ഒയുടെ ആത്മഹത്യ

ജയ്പൂ‌ർ: കണ്ണൂർ, പയ്യന്നൂർ, ഏറ്റുകുടുക്കയിൽ ജോലി സമ്മർദ്ദം കാരണം ബി എൽ ഒ ആയ അനീഷ് ജോർജ്ജ് കെട്ടുത്തൂങ്ങി ജീവനൊടുക്കിയതിനു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ. ജയ്‌പൂർ സഹ്രികാ ബാസിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ അധ്യാപകനും ബി എൽ ഒയുമായ മുകേഷ് ജംഗിദ് (45)ആണ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. ബിന്ദയാക റെയിൽവെ സ്റ്റേഷനു സമീപത്താണ് സംഭവം. എസ് ഐ ആർ ജോലികൾ കാരണം മുകേഷ് കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നു പറയുന്നു. സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്പെൻഷൻ ഭീഷണി ഉണ്ടെന്നും

എസ് ഐ ആർ: കണ്ണൂരിനു പിന്നാലെ രാജസ്ഥാനിലും ബി എൽ ഒയുടെ ആത്മഹത്യ Read More »

സുനിത കരിച്ചേരിയുടെ വെള്ളരിവളപ്പിൽ നിന്നൊരു സ്വപ്നനൂൽ എന്ന കവിതാ സമാഹര പുസ്തക പ്രകാശനം നടന്നു.

കുറ്റിക്കോൽ : സുനിത കരിച്ചേരി രചിച്ച് ബുക്കർ മീഡിയ വായനക്കാരിലേക്ക് എത്തിക്കുന്ന വെള്ളരിവളപ്പിൽ നിന്നൊരു സ്വപ്നനൂൽ എന്ന കവിതാസമാഹരം കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിക്കോൽ സൺഡേ തീയേറ്ററിൽ വെച്ച് പ്രകാശനം ചെയ്തു. കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ വി മണികണ്ഠദാസ് ചലചിത്ര പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ പി പ്രേമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. നെരൂദ ഗ്രന്ഥാലയം പ്രസിഡണ്ട് ജി സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.ആദ്യ പുസ്തകമായ നനഞ്ഞ് കുതിർന്ന ഒരു കെട്ട് വിറകിൻ്റെ രണ്ടാം പതിപ്പ് നാടക

സുനിത കരിച്ചേരിയുടെ വെള്ളരിവളപ്പിൽ നിന്നൊരു സ്വപ്നനൂൽ എന്ന കവിതാ സമാഹര പുസ്തക പ്രകാശനം നടന്നു. Read More »

അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവം; ഇന്ന് BLOമാരുടെ പ്രതിഷേധം

കണ്ണൂര്‍ പയ്യന്നൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ ഇന്ന് ബിഎല്‍ഒ മാരുടെ പ്രതിഷേധം. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുെട സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധം. എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാര്‍ച്ച്. അതേസമയം അനീഷിന് എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്ന് ആണ് കണ്ണൂര്‍ കലക്ടറുടെ വിശദീകരണം. അനീഷിനെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടിത്തിയിരുന്നു എന്ന ആരോപണം ആവര്‍ത്തിക്കുകയാണ്

അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവം; ഇന്ന് BLOമാരുടെ പ്രതിഷേധം Read More »

തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരം ഇനി പോലീസ് ക്ലബ്ബിൻ്റെ നിരീക്ഷണത്തിൽ.

തൃക്കരിപ്പൂർ :തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നതായും, സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ഹെൽമറ്റും, പെട്രോളും അടിച്ചു മാറ്റുന്നതായും ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് തൃക്കരിപ്പൂർ പോലീസ് ക്ലബ്ബ് കൂട്ടായ്മ CCTV ക്യാമറ സ്ഥാപിക്കുവാൻ മുൻകൈ എടുത്തത്. തൃക്കരിപ്പൂർ റോയൽ ഡക്കറേഷൻ ഉടമ റോയൽ കുഞ്ഞിരാമൻ്റെ സഹകരണത്തോടെയാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. ക്യാമറയുടെ ഒരു ലിങ്ക് ചന്തേര പോലീസ് സ്റ്റേഷനിലും ലഭിക്കും. ഇതോടെ ഹെൽമറ്റ് അടിച്ച് മാറ്റുന്നവർ മാത്രമല്ല ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവരും ക്യാമറയിൽ വീഴും.

തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പരിസരം ഇനി പോലീസ് ക്ലബ്ബിൻ്റെ നിരീക്ഷണത്തിൽ. Read More »

കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി രക്ഷപ്പെട്ടു

കണ്ണൂർ: എക്സൈസിനെ കണ്ട് കഞ്ചാവും സ്‌കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ യുവാവ് രക്ഷപ്പെട്ടു. തളിപ്പറമ്പ് ഏരിയത്തെ ഷമ്മാസ് (27) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്‌ച ഉച്ചയ്ക്ക് എടക്കോം, തെന്നം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ സതീഷും സംഘവും. ഇതിനിടയിൽ എത്തിയ ഷമ്മാസ് സ്‌കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിൽ നടത്തിയ പരിശോധനയിൽ 204 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അധികൃതർ പറഞ്ഞു. ഷമ്മാസിൻ്റെ വീട്ടിലും പരിശോധന നടത്തി. എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ

കഞ്ചാവും സ്കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി രക്ഷപ്പെട്ടു Read More »

Scroll to Top