New Media Channel

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ കുറ്റക്കാരിയെന്ന് കോടതി, ആൺസുഹൃത്തിനെ വെറുതെവിട്ടു

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയുടെ വിധി. രണ്ടാം പ്രതിയും ശരണ്യയുടെ ആൺസുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനം ഉന്നയിച്ച കോടതി […]

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ കുറ്റക്കാരിയെന്ന് കോടതി, ആൺസുഹൃത്തിനെ വെറുതെവിട്ടു Read More »

സ്വർണത്തീപ്പൊരി! പവന് 1,400 രൂപയുടെ മുന്നേറ്റം

എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയിൽ കുതിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 175 രൂപ വർധിച്ച് 13,355 രൂപയിലെത്തി. പവൻ വില 1,400 രൂപ വർധിച്ച് 1,06,840 രൂപയുമായി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ജനുവരി 14ന് രേഖപ്പെടുത്തിയ പവന് 1,05,600 രൂപയാണ് കേരളത്തിലെ ഇതുവരെ ഉണ്ടായിരുന്ന ഉയർന്ന വില. ഗ്രീൻലൻഡ് വിഷയത്തിൽ ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്‌സ്, ഫിൻലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കാണ് ഫെബ്രുവരി

സ്വർണത്തീപ്പൊരി! പവന് 1,400 രൂപയുടെ മുന്നേറ്റം Read More »

‘അവധി താ സാറേ…’; കണ്ണൂർ കളക്ടറുടെ അഭിനന്ദന പോസ്റ്റിൽ ആവശ്യമിങ്ങനെ, പക്ഷെ അവധിയില്ല

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലയ്ക്ക് വിജയം ആഘോഷിക്കാൻ ഇന്ന് അവധിയില്ല. പകരമായി സ്വർണക്കപ്പ് നേടിയ പ്രതിഭകൾക്ക് സ്വീകരണം ഒരുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ മാഹിയിൽ സ്വീകരണം നൽകും. മാഹിയിൽ നിന്ന് തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്‌സിൽ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നാല് മണിയോടെ ടൗൺ സ്ക്വയറിൽ സ്വീകരണം നൽകും. പരിപാടിയിൽ മന്ത്രി

‘അവധി താ സാറേ…’; കണ്ണൂർ കളക്ടറുടെ അഭിനന്ദന പോസ്റ്റിൽ ആവശ്യമിങ്ങനെ, പക്ഷെ അവധിയില്ല Read More »

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63), ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. മകളായ സുൽഫിയത്തിന്റെ നാലുവയസ്സായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. അർധരാത്രി 12ഓടെയാണ് സംഭവം. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബന്ധുവായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു. നാലുവയസ്സുകാരനുമായി സുൽഫിയത്ത് ഓടിരക്ഷപ്പെടുന്നതിനിടെ നാട്ടുകാർ കാണുകയായിരുന്നു. ഇതോടെ കൊലപാതകവിവരം ഉൾപ്പെടെ പുറത്തുവന്നത്.യുവാവിനെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലയ്ക്ക് പിന്നിലെ കാരണം

ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാല് വയസ്സുള്ള പേരക്കുട്ടിക്ക് ഗുരുതര പരിക്ക്; യുവാവ് കസ്റ്റഡിയിൽ Read More »

കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന്

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുന്നത്. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ. 2020 ഫെബ്രുവരിയിലാണ് ശരണ്യ തൻ്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടൽത്തീരത്തെ ഭിത്തിയിൽ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ

കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; വിധി ഇന്ന് Read More »

ഇത് ചരിത്രം; വീട്ടിലിരുന്ന് അറബിക് പോസ്റ്റർ മത്സരത്തിൽ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്

തൃശ്ശൂർ: വീട്ടിലിരുന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ രചന വിഭാഗത്തിൽ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. എച്ച്എസ് വിഭാഗം അറബിക് പോസ്റ്റർ മത്സരത്തിലാണ് വിജയിച്ചത്. കാസർകോട് പടന്ന വി കെ പി കെ എച്ച് എം എം ആർ വി എച്ച്എസ്എസിലെ വിദ്യാർത്ഥിയാണ് സിയ. സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ഇതാദ്യമായാണ് വീഡിയോ കോൺഫറൻസിലൂടെ ഒരു വിദ്യാർത്ഥി മത്സരത്തിൽ പങ്കെടുക്കുന്നത്. ‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗം കാരണം കലോത്സവ വേദിയിൽ എത്താൻ സിയക്ക് കഴിഞ്ഞിരുന്നില്ല.

ഇത് ചരിത്രം; വീട്ടിലിരുന്ന് അറബിക് പോസ്റ്റർ മത്സരത്തിൽ മത്സരിച്ച സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ് Read More »

നെയ്യാറ്റിൻകരയിൽ 7 ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ 7-ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് 13 ആണ് മരിച്ചത്. ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

നെയ്യാറ്റിൻകരയിൽ 7 ാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു Read More »

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന തോട്ടട സ്വദേശിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാനുള്ള ശ്രമം സൈബർ പോലീസ് പൊളിച്ചിരുന്നു വിവരം ലഭിക്കുന്നവർ 9497927694, 9497975778, 9497935446 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

കണ്ണൂരിൽ ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടാൻ ശ്രമിച്ച പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് Read More »

41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കെഎസ്ഇബിയിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ കെഎസ്ഇബിയിൽ കണ്ടെത്തിയത് വ്യാപക അഴിമതി. ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിലാണ് വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസിന്റെ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുമാണ് കെഎസ്ഇബിയിൽ കണ്ടെത്തിയത്. 41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 16.50 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. ഓവർസീയറുടെ അക്കൗണ്ടിലേക്ക് 1.67 ലക്ഷം വന്നത് കട നടത്തുന്നയാളിൽ നിന്നാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ സബ് എഞ്ചിനീയർ കൈക്കൂലി വാങ്ങിയത് ഗൂഗിൾ പേ വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.കരാറുകൾ നൽകുന്നത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കരാറടിസ്ഥാനത്തിലുള്ള

41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി; കെഎസ്ഇബിയിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന Read More »

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യമില്ല

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ സെഷൻസ് കോടതിയെ സമീപിച്ചേക്കും. മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയിൽ ഉയർത്തിയത്. പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുൽ മാങ്കുട്ടത്തിൻ്റെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച കോടതി പരിഗണിച്ചത്. രാഹുലിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണ്

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യമില്ല Read More »

Scroll to Top