കോട്ടയത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയിൽ കാറിടിച്ച് കയറ്റി
കോട്ടയം: മദ്യലഹരിയിൽ വീട്ടിലേക്ക് കാർ ഇടിച്ചുകയറ്റി. കോട്ടയം പനയമ്പാലയിൽ വ്യാഴാഴ്ച്ച രാത്രി 11.30ഓടെയാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിനോ ഫിലിപ്പാണ് മദ്യലഹരിയിൽ റോഡരികിലെ വീടിനുള്ളിലേക്ക് കാറോടിച്ച് കയറ്റിയത്. വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീടിലേക്കാണ് മദ്യപിച്ചെത്തിയ ആൾ അമിത വേഗതയിൽ കാറിടിച്ച് കയറ്റിയത്. ശബ്‌ദം കേട്ടയുടൻ നാട്ടുകാരും സമീപവാസികളും ഓടിയെത്തി. പിന്നാലെ പൊലീസെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ ആർടിഒയ്ക്ക് […]
കോട്ടയത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് മദ്യലഹരിയിൽ കാറിടിച്ച് കയറ്റി Read More »









