ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ കാണാനില്ലെന്നു രേഷ്‌മയുടെ പരാതി: കുടുക്കിയത് പൊലീസിന്റെ സംശയം
തൃശൂർ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഭാര്യയ്ക്കും സുഹൃത്തിനും ജീവപര്യന്തം കഠിനതടവും 8 ലക്ഷം രൂപ പിഴയും. ബംഗാൾ സ്വദേശികളായ രേഷ്‌മ (35), ധീരു (38) എന്നിവരെയാണു ജില്ലാ അഡീഷനൽ സെഷൻസ് ജഡ്‌ജി കെ. കമനീസ് ശിക്ഷിച്ചത്. 2021 ഡിസംബർ 13ന് ആയിരുന്നു സംഭവം. സ്വർണപ്പണിക്കാരനായ മൻസൂർ മാലിക്കും ഭാര്യ രേഷ്മയും രണ്ടു മക്കളും ചേർപ്പ് പെരിഞ്ചേരിയിലെ വാടകവീട്ടിലായിരുന്നു താമസം. ജോലിയിൽ സഹായിക്കാൻ മൻസൂർ ബംഗാളിൽ നിന്നെത്തിച്ച ധീരുവും 16 വയസ്സുകാരനായ കൂട്ടാളിയും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. രേഷ്മയും […]









