New Media Channel

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; 4.780 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

കണ്ണൂർ : നഗരത്തെ ലഹരിമുക്തമാക്കാനുള്ള എസൈസ് വകുപ്പിൻ്റെ തീവ്രശ്രമങ്ങൾക്കിടയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഉജ്ജൽ ദാസ് (33) എന്നയാളെയാണ് 4.780 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് എൻഫോഴ്സസ്മെന്റ്റ് ആൻഡ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. കണ്ണൂർ ടൗൺ, താവക്കര ഭാഗങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ട‌ർ കെ. അബ്‌ദുൽ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള […]

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; 4.780 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ Read More »

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; കൂട്ടിയത് 310 രൂപ

തിരുവനന്തപുരം:സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്പ ദ്ധതിയായ മെഡിസെപ്പ്രീമിയം തുകവര്‍ധിപ്പിച്ചു. മാസം 500 രൂപയില്‍ നിന്ന് 810 ആയാണ് വര്‍ധിപ്പി ച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മാസം 310 രൂപയുടെ വര്‍ധനയാണ്വരുത്തിയത്. ഒരു വര്‍ഷം 8,237 രൂപയും ജി എസ് ടിയും പ്രീമിയം തുകയായി നല്‍കണം. പെന്‍ഷന്‍കാര്‍ക്ക്പ്രീമിയം തുക പെന്‍ഷന്‍ തുകയില്‍ നിന്ന് ഈടാക്കും.

മെഡിസെപ് പ്രീമിയം തുക വര്‍ധിപ്പിച്ചു; കൂട്ടിയത് 310 രൂപ Read More »

പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ

തിരുവനന്തപുരം: സ്വർണ വില സർവകാല റെക്കോർഡിലേക്ക്. ഒരു പവൻ സ്വർണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. കൊവിഡിൻ്റെ സമയത്ത് സ്വർണത്തിന് 40000 രൂപയായിരുന്നു വില. 5 വർഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വർണവിലയിലുണ്ടായിരിക്കുന്നത്.

പൊന്നിന്റെ വില സർവകാല റെക്കോർഡിലേക്ക്, ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ Read More »

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട്

പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ടമരണം ഉൾക്കൊള്ളാൻ പ്രദേശവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുടുംബം ആത്മഹത്യ ചെയ്തതിൻ്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിലെ നാലു പേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട്ടെ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും , അമ്മയെയും

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട് Read More »

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട്

പയ്യന്നൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചതിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ടമരണം ഉൾക്കൊള്ളാൻ പ്രദേശവാസികൾക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുടുംബം ആത്മഹത്യ ചെയ്തതിൻ്റെ കാരണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിലെ നാലു പേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമന്തളി വടക്കുമ്പാട്ടെ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കലാധരനെയും , അമ്മയെയും

രാമന്തളിയിലെ കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട് Read More »

പയ്യന്നൂർ കോടതിസമുച്ചയം ഉദ്ഘാടനം വൈകിപ്പോയി; ഇനിയും വൈകും!

പയ്യന്നൂർ ആറു വർഷം മുൻപു നിർമാണം തുടങ്ങിയ കോടതി സമുച്ചയത്തിന്റെറെ ഉദ്ഘാടനം അനന്തമായി നീളുന്നു. പുതിയ ട്രാൻസ്ഫോമർ കൂടി ലഭിച്ചാലേ കെട്ടിടം പ്രവർത്തന സജ്‌ജമാകൂ. ഇല്ലെങ്കിൽ പേരിനൊരു ഉദ്ഘാടനം നടത്തി അധികൃതർ തടിതപ്പേണ്ടി വരും. നില കുറച്ച്, ചെലവ് ചുരുക്കി 1962-63 കാലത്ത് നിർമിച്ച മുൻസിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് 14 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ 6 നില കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. 2020 ഫെബ്രുവരി 23ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിർമാണവും

പയ്യന്നൂർ കോടതിസമുച്ചയം ഉദ്ഘാടനം വൈകിപ്പോയി; ഇനിയും വൈകും! Read More »

സ്വർണവില വീണ്ടും ‘കത്തുന്നു’; കേരളത്തിൽ ഇന്നും വൻ മുന്നേറ്റം, ലക്ഷത്തിലേക്ക് ഇനി വെറും 800ൻ്റെ ദൂരം

സ്വർണവില കേരളത്തിൽ ഒരുലക്ഷം രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്നുച്ചയ്ക്കോ നാളെ രാവിലെയോ പവൻവില ഒരുലക്ഷം രൂപയെന്ന നാഴികക്കല്ല് ഭേദിച്ചേക്കും. രാജ്യാന്തരവില വീണ്ടും ഉഷാറായതിനാൽ സാധ്യത അതിശക്തം. ഇന്നു കേരളത്തിൽ ഗ്രാമിന് 100 രൂപ ഉയർന്ന് 12,400 രൂപയിലെത്തി. പവൻവില 800 രൂപ ഉയർന്ന് 99,200 രൂപയും. രാജ്യാന്തരവില ഔൺസിന് 40 ഡോളർ ഉയർന്ന് 4,394 ഡോളറായി. ഇതാണ് ട്രെൻഡ് എങ്കിൽ സ്വർണവില കുതിക്കാൻ തന്നെയാണ് സാധ്യതയെന്ന് വിപണിയിലുള്ളവർ പറയുന്നു.

സ്വർണവില വീണ്ടും ‘കത്തുന്നു’; കേരളത്തിൽ ഇന്നും വൻ മുന്നേറ്റം, ലക്ഷത്തിലേക്ക് ഇനി വെറും 800ൻ്റെ ദൂരം Read More »

കടംവീട്ടാൻ സമ്മാനകൂപ്പണടിച്ച് നറുക്കെടുപ്പിന് നീക്കം; 1-ാം സമ്മാനം വീടും ഭൂമിയും; കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ്

കണ്ണൂർ: ബാധ്യത തീർക്കാൻ കൂപ്പൺ വെച്ച് നറുക്കെടുപ്പിനൊരുങ്ങിയ പ്രവാസിക്കെതിരെ കേസ്. കണ്ണൂർ കേളകത്താണ് സംഭവം. ലോട്ടറി നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 1,500 രൂപയാണ് ഒരു കൂപ്പണിന്റെ നിരക്ക്. ഈ കൂപ്പൺ നറുക്കെടുപ്പിനിടും. 3,300 സ്ക്വയർഫീറ്റ് വീടും ഭൂമിയും സമ്മാനമായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 26 സെന്റിൽ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്‌ഡ് ഥാർ, മൂന്നാം സമ്മാനമായി കാർ, നാലാം സമ്മാനമായി

കടംവീട്ടാൻ സമ്മാനകൂപ്പണടിച്ച് നറുക്കെടുപ്പിന് നീക്കം; 1-ാം സമ്മാനം വീടും ഭൂമിയും; കണ്ണൂരിൽ പ്രവാസിക്കെതിരെ കേസ് Read More »

‘ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്‌ഗഡിൽ എത്തിക്കും’

പാലക്കാട്: തൃശൂർ വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി നടത്തിയ ചർച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അംഗീകരിച്ചത്. 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്നു മന്ത്രി രാജൻ ചർച്ചയിൽ ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്‌ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും. രാമനാരായണൻ്റെ ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താമെന്നും

‘ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്‌ഗഡിൽ എത്തിക്കും’ Read More »

പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല, നടൻ ഡാൻസാഫ്

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഫോറൻസിക് റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കേരളത്തിൽ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു അത്. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് അന്ന് ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളമാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ

പൊലീസിന് തിരിച്ചടി; നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല, നടൻ ഡാൻസാഫ് Read More »

Scroll to Top