New Media Channel

സർക്കാരിന്റെ ക്രിസ്‌മസ് സമ്മാനം, 25 രൂപ നിരക്കിൽ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു.സബ്സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായി. 6 […]

സർക്കാരിന്റെ ക്രിസ്‌മസ് സമ്മാനം, 25 രൂപ നിരക്കിൽ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും Read More »

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഷിബുവിൻ്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ

കൊച്ചി രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. എറണാകുളം ജനറൽ ആശുപത്രിയിലാണ് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുക. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിൻ്റെ (47) ഹൃദയം ഇനി തുടിക്കുക നേപ്പാൾ സ്വദേശിനി ദുർഗ കാമിയിൽ (23). തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് 10 മണിയോടെ ഹൃദയം എടുത്ത് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും. 12 മണിയോടെ ശസ്ത്രക്രിയ നടക്കും.ഹൃദയത്തിനു പുറമെ ഷിബുവിൻ്റെ രണ്ട് വൃക്കകൾ,

രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ഷിബുവിൻ്റെ ഹൃദയം തുടിക്കുക നേപ്പാൾ സ്വദേശിനിയിൽ Read More »

ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതല്‍ അപേക്ഷിക്കാം

സ്ത്രീകള്‍ക്ക് 1000 രൂപ ധനസഹായം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതല്‍ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം

ജോലിയില്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; ഇന്നുമുതല്‍ അപേക്ഷിക്കാം Read More »

ചെങ്കൽ ക്വാറിയിൽ വീണ യുവാവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി

മാത്തിൽ ഗുരുദേവ് കോളേജിനടുത്തുള്ള ശെൽവരാജിനെയാണ് രക്ഷിച്ചത്. ചെങ്കൽ ക്വാറിയിൽ മാലിന്യം കളയാൻ എത്തിയ നേരത്താണ് ക്വാറിയിലേക്ക് വീണത്. ഫയർ അഗ്നി രക്ഷ സേനയുടെ കുറേ നേരത്തെ കടുത്ത പ്രയത്നത്തിലൂടെ ആണ് വ്യക്തിയെ രക്ഷിച്ചത്

ചെങ്കൽ ക്വാറിയിൽ വീണ യുവാവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി Read More »

നാട്ടിൽ പോയി വരാൻ വേണം മുക്കാൽ ലക്ഷം, കുതിച്ചുയർന്ന് വിമാനനിരക്ക്; ക്രിസ്‌മസ്‌ അവധിക്കാലത്തെ ഗൾഫ്‌ യാത്ര ‘പൊള്ളിക്കും’

ദുബായ് അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മ‌സ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിൻ്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.യാത്ര വിദേശക്കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും. രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ചാർജ് മാത്രമാണുള്ളത്.

നാട്ടിൽ പോയി വരാൻ വേണം മുക്കാൽ ലക്ഷം, കുതിച്ചുയർന്ന് വിമാനനിരക്ക്; ക്രിസ്‌മസ്‌ അവധിക്കാലത്തെ ഗൾഫ്‌ യാത്ര ‘പൊള്ളിക്കും’ Read More »

തിരക്കൊഴിഞ്ഞ് ശബരിമല, ദർശനത്തിന് നീണ്ട നിരയില്ല; 27ന് വെർച്വൽ ക്യൂ വഴി ദർശനം 35,000 പേർക്ക്

ശബരിമല മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട 27ന് അടയ്ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ട നിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. പരീക്ഷകൾ അവസാനിച്ച് ക്രിസ്‌മസ്‌ അവധിക്കാലം നാളെ ആരംഭിക്കാനിരിക്കെ വരും ദിവസങ്ങളിൽ തിരക്ക് വർധിച്ചേക്കാം. ശബരിമല മണ്ഡലപൂജ 27ന് നടക്കാനിരിക്കെ അന്നേ ദിവസം വെർച്വൽ ക്യൂ വഴി 35,000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. 27ന് ഉച്ചയ്ക്കാണ് മണ്ഡലപൂജയെങ്കിലും അത്താഴപ്പൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.അതേസമയം മകരവിളക്ക്

തിരക്കൊഴിഞ്ഞ് ശബരിമല, ദർശനത്തിന് നീണ്ട നിരയില്ല; 27ന് വെർച്വൽ ക്യൂ വഴി ദർശനം 35,000 പേർക്ക് Read More »

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്

പാലക്കാട്: ഒറ്റപ്പാലം ലക്കിടിയിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. തിരുവില്വാമല കണിയാർക്കോട് സ്വദേശി ശരണ്യ, ഇവരുടെ മകൾ അഞ്ച് വയസുകാരി ആദിശ്രീ എന്നിവരാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ബന്ധു മോഹൻദാസിന് ഗുരുതരമായി പരിക്കേറ്റു. ലക്കിടി ഭാഗത്തേക്ക് ഒരേ ദിശയിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ ടിപ്പർ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇവരുടെ ദേഹത്തു കൂടെ ടിപ്പർ ലോറി കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു. തിരുവില്വാമലയിലെ വീട്ടിൽ നിന്ന് ഭർത്താവിൻ്റെ വീടായ ലക്കിടി കൂട്ടുപാതയിലേക്ക് പോകുകയായിരുന്നു ശരണ്യയും കുഞ്ഞു. അപകടത്തിൽ

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടർ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക് Read More »

എൽഎൽഎം പ്രവേശനം; വേക്കന്റ് സീറ്റുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ ഗവൺമെൻ്റ് ലോ കോളേജുകളിലെയും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26ലെ എൽഎൽഎം കോഴ്‌സ് പ്രവേശനത്തിനായി നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻ്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കൻ്റ് സീറ്റ് അലോട്ട്മെൻ്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു.യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ ഡിസംബർ 22 രാത്രി 11.59 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ നമ്പർ : 0471 – 2332120, 2338487.

എൽഎൽഎം പ്രവേശനം; വേക്കന്റ് സീറ്റുകൾക്കായി ഓൺലൈനായി അപേക്ഷിക്കാം Read More »

കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു, സംഭവം വയനാട്ടിൽ

വയനാട്: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽ പെട്ടയാൾ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവിൽ ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. മാരൻ എന്നയാളെയാണ് കടുവ ആക്രമിച്ചത്. മാരനെ കടുവ ഉൾ കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. വിറക് ശേഖരിക്കാൻ കാട്ടിലേക്ക് പോവുമ്പോഴിയിരുന്നു അപകടം. ജനവാസ മേഖലയോട് ചേർന്നുള്ള സ്ഥലത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മാരനെ കാണാൻ ഉണ്ടായിരുന്നില്ലെന്നും കൂടെ ഉണ്ടായിരുന്ന സഹോദരി പറയുന്നു.ജനവാസ മേഖലയിൽ കടുവ

കാട്ടിൽ വിറക് ശേഖരിക്കാൻ പോയ മധ്യവയസ്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു, സംഭവം വയനാട്ടിൽ Read More »

എയർ ഇന്ത്യ പൈലറ്റിന്റെ ക്രൂരത! ഏഴ് വയസുകാരി മകൾ നോക്കിനിൽക്കെ യാത്രക്കാരനായ അച്ഛനെ മർദിച്ചു; ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി

ദില്ലി: ബോർഡിംഗ് ക്യൂ തെറ്റിച്ചത് ചോദ്യം ചെയ്‌തതിന് യാത്രക്കാരനെ എയർ ഇന്ത്യ പൈലറ്റ് ക്രൂരമായി മർദിച്ചു. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലാണ് സംഭവം. യാത്രക്കാരനായ അങ്കിത് ദിവാനെ എയർ ഇന്ത്യ പൈലറ്റ് വിജേന്ദർ സെജ്‌വാളാണ് മർദിച്ചത്. ഇടിയേറ്റ് ചോര ചീന്തിയ മുഖമടക്കം തൻ്റെ ചിത്രം സമൂഹമാധ്യമമായ എക്സിൽ അങ്കിത് ധവാൻ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ പൈലറ്റിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായി എയർ ഇന്ത്യ അറിയിച്ചു. മർദ്ദനം നേരിൽകണ്ട അങ്കിതിന്റെ ഏഴ് വയസുകാരിയായ മകൾ കടുത്ത മനോവിഷമത്തിലാണ്.നാലുമാസം

എയർ ഇന്ത്യ പൈലറ്റിന്റെ ക്രൂരത! ഏഴ് വയസുകാരി മകൾ നോക്കിനിൽക്കെ യാത്രക്കാരനായ അച്ഛനെ മർദിച്ചു; ദുരനുഭവം വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി Read More »

Scroll to Top