വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്കൻ മരിച്ചു. ഈങ്ങാപ്പുഴ പുറ്റേൻകുന്ന് അസൈനാർ (65)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. താമരശ്ശേരി പുതുപ്പാടി എലോക്കരയിൽ പെട്രോൾ പമ്പിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു Read More »









