New Media Channel

ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് കൊടിയത്തൂരിലാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം നടന്നത്. സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാൻ കാരണമായത്. കഴിഞ്ഞ ദിവസം കൊടിയത്തൂരിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിൻ്റെ മറുഭാഗത്തേക്ക് കുഞ്ഞ് ഓടിപോവുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബസ് വന്നത്.കുഞ്ഞിനെ കണ്ടതും ബസ് […]

ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് Read More »

സി.ജെ. റോയിയുടെ മരണം പാർലമെൻ്റിൽ ഉന്നയിച്ച് പ്രതിപക്ഷം; സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം

ന്യൂഡൽഹി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം പ്രതിപക്ഷം പാർലമെൻ്റിൽ ഉന്നയിച്ചു. സിജെ റോയി ആത്മഹത്യ ചെയ്‌ത സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഹൈബി ഈഡൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര ഗവൺമെൻ്റ് ഏജൻസികളുടെ നീണ്ട പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദ്ദം എന്നിവയെ തുടർന്ന് ബിസിനസുകാർ ആത്മഹത്യ ചെയ്‌ത നിരവധി കേസുകൾ ബിജെപി ഭരണകാലത്ത് രാജ്യത്തുടനീളം

സി.ജെ. റോയിയുടെ മരണം പാർലമെൻ്റിൽ ഉന്നയിച്ച് പ്രതിപക്ഷം; സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം Read More »

സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻഇടിവ്. പവന് ഒറ്റയടിക്ക് 6,640 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,11,120 രൂപ. ഗ്രാമിന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,890 രൂപ.റെക്കോർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻഇടിവുണ്ടായത്. ശനിയാഴ്‌ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. ഇന്ന് 6,640 രൂപയാണ് കുറഞ്ഞത്. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ

സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്; ഒറ്റയടിക്ക് 6,640 രൂപ കുറഞ്ഞു Read More »

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങി; പരിശോധനയിലൂടെ 11.260 ഗ്രാംകണ്ടെടുത്തു

കരുനാഗപ്പള്ളി കൈവശം വച്ചിരുന്ന എംഡിഎംഎ പൊലീസിനെ കണ്ടു വിഴുങ്ങിയെങ്കിലും, പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്തു ജില്ലാ ആശുപ്രതിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലൂടെ വിഴുങ്ങിയ എംഡിഎംഎ കണ്ടെടുത്തു. കുലശേഖരപുരം ആദിനാട് വടക്ക് മദീന മൻസിലിൽ എ.സക്കീറാണു (32) എംഡിഎംഎ വിഴുങ്ങിയത്. ബെംഗളൂരുവിൽ നിന്നും കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപനയ്ക്കായി എത്തിച്ചതായിരുന്നു ഇതെന്നു പൊലീസ് പറഞ്ഞു. ഇയാളിൽ നിന്ന് 11.260 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. ജില്ലാ ആശുപത്രിയിൽ നിന്ന് ഇയാളെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കൽ

പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങി; പരിശോധനയിലൂടെ 11.260 ഗ്രാംകണ്ടെടുത്തു Read More »

SIR ന്റെ പേരിലെത്തി കവര്‍ച്ച.

SIR ന്റെ പേരിലെത്തി കവര്‍ച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വര്‍ണം കവര്‍ന്നു. നബീസയുടെ രണ്ടര പവന്റെ സ്വര്‍ണമാണ് കവര്‍ന്നത്. സ്ത്രീ വേഷത്തില്‍ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏല്‍പ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീ വേഷത്തിലെത്തി എസ്‌ഐആര്‍ ഫോമിന്റെ പേരില്‍ വീട്ടില്‍ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വര്‍ണ്ണം എടുത്തത്. കഴുത്തിന് ചവിട്ടേറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവര്‍ത്തിച്ചുള്ള

SIR ന്റെ പേരിലെത്തി കവര്‍ച്ച. Read More »

പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്;

സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്‌സ് നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വി

പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; Read More »

സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം. 29 ദിവസത്തിനിടെ 16 പേർക്ക് രോഗം ബാധിച്ചു. വേനൽ കാലത്ത് ചൂട് കൂടുമ്പോൾ രോഗവ്യാപനം അധികരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് പ്രതിരോധ നടപടികൾ ഇല്ലെന്ന ആക്ഷേപവും ഉയരുന്നു. രോഗത്തിന്റെ ഉറവിട പഠനവും ഇഴഞ്ഞു നീങ്ങുകയാണ്. 2025ൽ മാത്രം 201 പേർക്കാണ് രോഗം ബാധിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. 2024ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ

സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തി അമീബിക് മസ്തിഷ്ക ജ്വരം Read More »

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തുകയായിരുന്നു. അശോക് നഗര്‍ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് നേരത്തേ എത്തിയിരുന്നു. രണ്ട് മണിയോടെയാണ് റോയ് ഓഫീസില്‍ എത്തിയത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി Read More »

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് പൊലീസുകാർക്ക് നേരെ കയ്യേറ്റം, 2 പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പൊലീസുകാർക്ക് നേരെ കൈയ്യേറ്റം. കൺട്രോൾ റൂം എസ്ഐരാജേഷ് കുമാർ, സിപിഒ നിക്‌സൺ എന്നിവർക്ക് നേരെ ആയിരുന്നു ആക്രമണം. വെങ്കിടേഷ്, മനീഷ് എന്നിവരെ കൊട്ടാരക്കര പൊലീസ് പിടികൂടി. മദ്യപിച്ച് പ്രതികൾ എത്തിയ വാഹനം തടഞ്ഞു നിർത്തി ചോദ്യം ചെയ്‌തതായിരുന്നു ആക്രമണത്തിന് കാരണം. പൊലീസ് സ്റ്റേഷനിലും പ്രതി പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തി. കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്‌ജിൽ വെച്ചാണ് അക്രമസംഭം നടന്നത്. മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് പൊലീസുകാർക്ക് നേരെ കയ്യേറ്റം, 2 പേർ അറസ്റ്റിൽ Read More »

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് മൂന്ന് നാടൻ ബോംബുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ: കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. മൂന്നു ബോംബുകളാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.കൂത്തുപറമ്പ് പൊലീസും ബോംബ് സ്ക്വാഡും എത്തി ബോംബുകൾ നിർവീര്യമാക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ബോംബുകൾ കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായാണ് ബോംബ് കണ്ടെത്തിയത്. കണ്ടെത്തിയത് ബോംബാണോ എന്ന സംശയം ആദ്യം ഉണ്ടായരുന്നു. എന്നാൽ ബോംബ് സ്ക്വാഡ് എത്തി ബോംബ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് മൂന്ന് നാടൻ ബോംബുകൾ, അന്വേഷണം ആരംഭിച്ച് പൊലീസ് Read More »

Scroll to Top