ചെറുവത്തൂരിലെ അണ്ടർ പാസേജ്; കർമസമിതിയുടെ സമരപന്തൽ പൊലീസ് പൊളിച്ചു നീക്കി, സ്ഥലത്ത് സംഘർഷാവസ്ഥ
കാസർകോട്: ചെറുവത്തൂർ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ദേശീയപാതയിൽ കർമസമിതി സമരകെട്ടിയ പന്തൽ പൊലീസ് പൊളിച്ചു നീക്കി. വലിയവീതിയിൽ അണ്ടർ പാസേജ് പണിയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 15 ദിവസത്തിലധികമായി കർമസമിതി ഇവിടെ സമരമിരിക്കുന്നത്. ബുധനാഴ്‌ച ഉച്ചയ്ക്ക് സമരക്കാർ എല്ലാവരും പോയിക്കഴിഞ്ഞ ശേഷമാണ് ഒരു ബസ് പൊലീസ് സ്ഥലത്തെത്തി പന്തലും മറ്റും പൊളിച്ചു നീക്കിക്കൊണ്ടുപോയത്. ഇതേ തുടർന്ന് പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഡിസംബർ ഒന്നാം തിയതി മുതൽ റിലേ നിരാഹാരസമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം കർമസമിതി പ്രഖ്യാപിച്ചിരുന്നു. അതിന് […]









