New Media Channel

ക്രെയിൻ തകരാറിലായി, മൂന്നാറിൽ 120 അടി ഉയരത്തിൽ ഡൈനിങ്ങിൽ കുടുങ്ങി സഞ്ചാരികൾ; താഴെയിറക്കാൻ ശ്രമം തുടരുന്നു

ഇടുക്കി മൂന്നാറിനു സമീപം ആനച്ചാലിൽ സ്പൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടുങ്ങി. ക്രെയിനിൻ്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. അഞ്ചു സഞ്ചാരികളും ഒരു ജീവനക്കാരുമാണ് ക്രെയിനിനു മുകളിലെ ഭക്ഷണശാലയിലുണ്ടായിരുന്നത്. ഇവരിൽ ഒരാളെ കയർ വഴി താഴെയിറക്കി. മറ്റുള്ളവരെ ഇറക്കാനുള്ള ശ്രമം തുടരുകയാണ്.ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ച‌കൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുന്നതും നിലത്തിറക്കുന്നതും. […]

ക്രെയിൻ തകരാറിലായി, മൂന്നാറിൽ 120 അടി ഉയരത്തിൽ ഡൈനിങ്ങിൽ കുടുങ്ങി സഞ്ചാരികൾ; താഴെയിറക്കാൻ ശ്രമം തുടരുന്നു Read More »

മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്തു; ജീവനക്കാരന് സസ്പെൻഷൻ

പയ്യന്നൂർ: മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്ത ജീവനക്കാരന് സസ്പെൻഷൻ. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) മാടായി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എ.വി. അനീഷ് എന്ന മണി(45) ആണ് കാവിൽ തട്ടിപ്പ് നടത്തിയത്. കാവിലെ കൗണ്ടർ ണ്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനാണ് ഇയാൾ. തിങ്കളാഴ്‌ച ക്ഷേത്രദർശനത്തിനെത്തിയ കർണാടക സ്വദേശിക്ക് നൽകിയ വഴിപാട് രശീതിയുടെ വ്യാജപ്പകർപ്പ് മറ്റൊരാൾക്ക് രശീതിയായി നൽകി പണം കീശയിലാക്കുകയായിരുന്നു. കർണാടക സ്വദേശിക്ക് നൽകിയ രശീതിയുടെ പകർപ്പെടുക്കുകയും പേര് വൈറ്റ്നർ

മാടായിക്കാവിൽ വഴിപാടിൻ്റെ വ്യാജ രശീതി ഉപയോഗിച്ച് പണം തട്ടിയെടുത്തു; ജീവനക്കാരന് സസ്പെൻഷൻ Read More »

ഇനിമുതൽ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മൂന്ന് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. വർഷത്തിലൊരിക്കലാണ് പൊലീസ് ക്ലിയറൻസ് എടുക്കേണ്ടത്. ക്രിമിനൽ കേസ് പ്രതിയായവരെ ബസ് ഓടിക്കാൻ അനുവദിക്കില്ല

ഇനിമുതൽ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം Read More »

മലപ്പുറം കരുളായിയിൽ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു

മലപ്പുറം: കരുളായിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ചെറുപുഴ വള്ളികെട്ട് ഉന്നതിയിലെ കീര(50)നെയാണ് കരടി ആക്രമിച്ചത്. കാലിനാണ് കരടിയുടെ കടിയേറ്റത്. ഇയാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം കരുളായിയിൽ കരടിയുടെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്, കാലിന് കടിയേറ്റു Read More »

വീണ്ടും കുതിപ്പ്; സ്വർണവിലയിൽ ഇന്ന് വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. 520 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 94,200 രൂപയായി വില. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 12,846 രൂപയാണ് വില. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9,634 രൂപയാണ് വില. ഫെഡറൽ റിസർവ് ബാങ്ക് ഡിസംബർ പത്തിന് യോഗം ചേർന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിന്നീടങ്ങോട്ടും പലിശ നിരക്ക് കുറയ്ക്കൽ തുടർന്നേക്കുമെന്നാണ് പുതിയ വിവരം.

വീണ്ടും കുതിപ്പ്; സ്വർണവിലയിൽ ഇന്ന് വർധന Read More »

കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നായയുടെ ആക്രമണത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്. കുളത്തുപ്പുഴ പഞ്ചായത്തിലെ ഡാലി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി രശ്മിക്കാണ് കടിയേറ്റത്. കാലിൽ ഉൾപ്പെടെ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും രശ്മിക്ക് കടിയേറ്റിട്ടുണ്ട്. വോട്ട് ചോദിച്ചെത്തിയ വീട്ടിലെ നായയാണ് ആക്രമിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രശ്‌മി ഡോക്ടറുടെ നിർദേശപ്രകാരം പ്രചരണം നിർത്തി വിശ്രമത്തിലാണ്.സമാനമായ മറ്റൊരു സംഭവത്തിൽ ഇക്കഴിഞ്ഞ നവംബർ 15ന് തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്കും നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസൺവാലി

കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക് Read More »

വൈവിധ്യ ഉന്നതികളെ ദത്തെടുക്കൽ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു

ചെറുവത്തൂർ : സമഗ്ര ശിക്ഷാ കാസർഗോഡ് ചെറുവത്തൂർ ബി.ആർ സി , കാസർഗോഡ് ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പിലാക്കി വരുന്ന വൈവിധ്യ പരിപാടിയുടെ ഭാഗമായ പ്രദേശംദത്തെടുക്കൽ പദ്ധതിയുടെ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു. ചെറുവത്തൂർ സബ് ജില്ലയിലെ കുന്നും കിണറ്റുകര എന്ന പ്രദേശം ദത്തെടുക്കലിൻ്റെ ഭാഗമായി നടപ്പിലാക്കേണ്ട പദ്ധതി രൂപീകരിക്കുന്ന ഒരു ദിവസത്തെ ശില്പശാലയാണ് നടന്നത്.പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമഗ്ര ശിക്ഷാ ജില്ല പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ബിജുരാജ് വി.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ

വൈവിധ്യ ഉന്നതികളെ ദത്തെടുക്കൽ ശില്പശാല കൊടക്കാട് വെൽഫെയർ സ്കൂളിൽ നടന്നു Read More »

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയെ തുടർന്ന് പൊതുമധ്യത്തിൽ നിന്നും മാറി നിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. വിമാനത്താവളത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നടപടി. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെയുണ്ടെന്നാണ് പൊലീസ് നിഗമനം.തമിഴ്നാട്ടിലേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം വൈകിട്ടോടെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ അഞ്ചു മണിയോടെയാണ് രാഹുലിൻറെ ഫോൺ സ്വിച്ച്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് Read More »

സീബ്ര ക്രോസിങ്ങിൽ അപകടം വർദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി

കൊച്ചി: സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന്ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുന്നതിനിടെ

സീബ്ര ക്രോസിങ്ങിൽ അപകടം വർദ്ധിക്കുന്നു; നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി Read More »

ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു, അദ്ഭുത രക്ഷപ്പെടൽ

മുണ്ടക്കയം (കോട്ടയം) എരുമേലി റൂട്ടിൽ കണ്ണിമല വളവിൽ ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. എരുമേലി ഭാഗത്തേക്ക് പോയ തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് വളവിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് കുഴിയിലേക്ക് മറിയും വിധം നിൽക്കുകയായിരുന്നു.ബസിൽ ഉണ്ടായിരുന്ന അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു. വാഹനം കുഴിയിലേക്ക് മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എരുമേലി റൂട്ടിൽ സ്‌ഥിരം അപകടം സംഭവിക്കുന്ന കണ്ണിമല വളവിൽ ഇറക്കം ആരംഭിക്കുന്നതിനു മുൻപ് പോലീസ് വാഹനങ്ങൾ

ശബരിമല തീർഥാടക വാഹനം കൊടുംവളവിൽ അപകടത്തിൽപ്പെട്ടു, അദ്ഭുത രക്ഷപ്പെടൽ Read More »

Scroll to Top