തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിരുന്നു.
നാളത്തെ മഴ മുന്നറിയിപ്പും പിൻവലിച്ചു. എന്നാൽ ഇന്ന് മുതൽ 15 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം വടക്കുപടിഞ്ഞാറൻമധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷവടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് വടക്കൻ തീര ആന്ധ്രാപ്രദേശതെക്കൻ ഒഡിഷ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മധ്യകിഴക്കൻ അറബിക്കടലിൽ, കൊങ്കൺ തീരത്തിന് സമീപമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 13 വരെ താപനില സാധാരണയെക്കാൾ 3 മുതൽ 4°C വരെ കൂടുതൽ ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്.
സംസ്ഥാനം ചൂടിലേക്ക്; മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു

