ജീവൻ നിലനിർത്താൻ ചെളിവെള്ളം മാത്രം; കൊടുംതണുപ്പും ഇരുട്ടും: തൊട്ടടുത്തു മരണം; പത്താം ദിനം രക്ഷ

കഠ്മണ്ഡു ഓഗസ്‌റ്റ് 26 രാവിലെ 7.30. ത്രിശൂലി 3എ ജലവൈദ്യുത നിലയത്തിൽ ജോലിക്കു പോകുന്നതിനുമുൻപ് കബീർ മഹർജാൻ ഭാര്യ ഹിരാ ഷോവയെ ഫോണിൽ വിളിച്ചു: തുരങ്കത്തിലേക്കു പോകുകയാണ്, അവിടെ നെറ്റ്‌വർക്ക് ഉണ്ടാകില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ ദുരന്തവാർത്തയെത്തി. ലാങ്‌ടാങ് ലിരങ് മഞ്ഞുമല ഇടിഞ്ഞുവീണു.

നദിയിലൂടെ കുതിച്ചെത്തിയ പ്രളയജലം മിനിറ്റുകൾക്കകം നൂറുകണക്കിനു ജീവനുകളെടുത്തു. സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ടണലിൽ കുടുങ്ങിയ കബീറിനും സഹപ്രവർത്തകൻ സഞ്ജയ് സാഹിനും വേണ്ടി പ്രാർഥിക്കുകയായിരുന്നു പ്രിയപ്പെട്ടവർ. ഒടുവിൽ ഇരുട്ടറയിൽനിന്ന് അവർ ജീവിതത്തിലേക്കു തിരിച്ചെത്തി; അപാരമായ ഇച്‌ഛാശക്തിയും ഭാഗ്യവും കൊണ്ട്. ‘റോയിട്ടേഴ്സാ’ണ് ഇരുവരുടെയും അതിജീവനത്തിന്റെ നേരനുഭവങ്ങൾ പുറത്തുകൊണ്ടുവന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top