ഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ ബസിൽ കയറ്റിയത്. പിന്നാലെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാൽസംഗം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ പറയാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ക്രൂരത. ഇതിനിടെ ബന്ധുവിന്റെ വീടിന് അടുത്ത് ഇറങ്ങാനുള്ള സ്ഥലം കുട്ടിക്ക് മാറിപ്പോയിരുന്നു. തുടർന്ന് നോയിഡയിലേക്ക് പോകാനുള്ള വാഹനം കാത്ത് നിൽക്കുമ്പോഴായിരുന്നു ലിഫ്റ്റ് വാഗ്ദാനം ചെയ്തത് സ്ലീപ്പർ ബസിലെ ജീവനക്കാർ കുട്ടിയുടെ അടുത്തെത്തുന്നത്.
ബസിൽ വിദ്യാർത്ഥി മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്.

