തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മംഗളൂരു ജങ്ഷനിൽ നിന്ന് ഇന്ന് രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ 4ന് ബംഗളൂരുവിലെത്തും.
കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
സ്റ്റോപ്പ് സമയങ്ങൾ:
* കാസർകോട് – 11.54 AM
കാഞ്ഞങ്ങാട് – 12.14 PM
നീലേശ്വരം – 12.24 PM
പയ്യന്നൂർ – 12.45 PM
കണ്ണൂർ – 1.27 PM
തലശ്ശേരി – 1.50 PM
വടകര – 2.14 PM
OŠ – 3.34 PM
ഷൊർണൂർ – 4.30 PM
. പാലക്കാട് ജങ്ഷൻ – 5.30 PM
ഒരു എ.സി. ടു ടയർ, മൂന്ന് എ.സി. ത്രീ ടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് സെക്കൻഡ് ക്ലാസ് ജനറൽ, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകളുമായാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്.
ഇന്ന് തിരുവനന്തപുരം നോർത്ത്-സാന്ത്രാഗാചി ജങ്ഷൻ സ്പെഷ്യൽ ട്രെയിനും (06058) സർവീസ് നടത്തും. ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ന് സാന്ത്രാഗാചിയിലെത്തും.
കൊല്ലം ജങ്ഷൻ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിലും ഈ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്.

