MBBS വിദ്യാർത്ഥികൾക്ക് ആശ്വാസം; കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം എംബിബിഎസ് വിദ്യാർത്ഥികൾക്ക് ആശ്വാസം. കേരളത്തിലെ മെഡിക്കൽ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികൾ 28 മുതൽ സെപ്റ്റംബർ 5 വരെയാണ് നീട്ടിയിരിക്കുന്നത്. ആദ്യ അലോട്ട്മെന്റ്റ് പ്രകാരം വിദ്യാർത്ഥികൾ 23 നും 28നും ഇടയിൽ പ്രവേശനം നേടണമായിരുന്നു.ആവശ്യം ഉന്നയിച്ച് ആരോഗ്യമന്ത്രി കേന്ദ്രത്തിന് കഴിഞ്ഞദിവസം കത്ത് അയച്ചിരുന്നു.
എൻട്രൻസ് കമ്മീഷണർ നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരം ആഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. അഡ്‌മിഷൻ എടുക്കേണ്ട ആറു ദിവസത്തിൽ ബാങ്ക് പ്രവർത്തി ദിനം രണ്ട് ദിവസം മാത്രമാണെന്നതാണ് വിദ്യാർത്ഥികൾക്ക് പ്രതിസന്ധി ഉണ്ടാക്കിയത്. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അഡ്‌മിഷൻ എടുക്കേണ്ട വിദ്യാർത്ഥികൾക്കാണ് കൂടുതൽ പ്രതിസന്ധി നേരിടേണ്ടിയിരുന്നത്. ചെല്ലാൻ അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകുമെന്ന് ഇവർ അറിയിച്ചിരുന്നു. മാത്രമല്ല, അവധി ദിവസമായതിനാൽ മെഡിക്കൽ കോളേജുകളിൽ സ്റ്റാഫിൻ്റെ കുറവുമുണ്ടാകും. ആദ്യ അലോട്ട്മെന്റ്റ് പ്രകാരം വിദ്യാർത്ഥികൾ കുറഞ്ഞ സമയത്തിനുള്ളിൽ പ്രവേശനം നേടണം. എന്നാൽ കേരളത്തിൽ ആ സമയങ്ങളിൽ വെറും രണ്ട് ദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ഓണം അവധി മറ്റ് സംസ്ഥാനങ്ങൾക്ക് ബാധകമല്ലാത്തതിനാലാണ് ഇത്തരം പ്രതിസന്ധി വന്നത്. എന്നാൽ അവധി ദിവസങ്ങൾ പരിഗണിച്ച് പ്രവേശന തീയതി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപെടുകയായിരുന്നു. തുടർന്നാണ് പ്രവേശന നടപടികൾക്കുള്ള തീയതി 28 മുതൽ സെപ്റ്റംബർ 5 വരെ ആക്കി കൊണ്ടുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top