സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവം: അധ്യാപകന്റെറെ സസ്പെൻഷന് സ്റ്റേ

കൊച്ചി: കാസർകോട് നടന്ന ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ സംഭവത്തിൽ അധ്യാപകൻ്റെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കാസർകോട്ടെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയിൽ വി ഡി സവർക്കറെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയ ഗുരുപ്രസാദ് റായ്ക്കെതിരെയുള്ള നടപടിക്കാണ് സ്റ്റേ. ഒരു മാസത്തേക്കാണ് അധ്യാപകന്റെ സസ്‌പെൻഷൻ കോടതി തടഞ്ഞത്. അതേസമയം അധ്യാപകനെതിരെ അച്ചടക്ക നടപടി സർക്കാരിന് തുടരാമെന്ന് കോടതി വ്യക്തമാക്കി.ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയതിന് സസ്പെൻഡ് ചെയ്‌ത നടപടി ചോദ്യം ചെയ്ത് കാസർകോട് പള്ളത്തടുക്ക എയുപി സ്‌കൂൾ അധ്യാപകനായ ഗുരുപ്രസാദ് റായ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ നടന്ന എൽപി വിഭാഗം സോഷ്യൽസയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026 മത്സരത്തിനായി തയ്യാറാക്കിയ ചോദ്യാവലിയിലെ ചോദ്യവും ഉത്തരവുമാണ് നടപടിയിലേയ്ക്ക് നയിച്ചത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് വി ഡി സവർക്കർ എന്നായിരുന്നു ഉത്തരസൂചികയിൽ നൽകിയത്.ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ വിദ്യാഭ്യാസ വകുപ്പിലെ എഇഒയ്ക്ക് ഓഗസ്റ്റ് ഒന്നിന് തന്നെ അയച്ചു കൊടുത്തിരുന്നെന്നും എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും അധ്യാപകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടി എടുത്തതെന്നായിരുന്നു സർക്കാർ വാദം.

ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറാണെന്ന വാദം വസ്‌തുതാ വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സവർക്കറേക്കാൾ ദൈർഘ്യമേറിയ ജയിൽശിക്ഷ അനുവഭിച്ച നിരവധി സ്വാതന്ത്ര്യസമര സേനാനികൾ രാജ്യത്തുണ്ട്. അംഗീകൃത സിലബസിനോ ഔദ്യോഗിക മാർഗനിർദേശങ്ങൾക്കോ നിരക്കാത്ത ചോദ്യവും ഉത്തരവുമാണ് മത്സരത്തിൽ ഉൾപ്പെടുത്തിയതെന്നും സർക്കാർ വാദിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകന് ഗുരുതര വീഴ്ച്‌ച സംഭവിച്ചതാണ് പൊതുജനരോഷത്തിനും തുടർന്നുള്ള ഭരണപരമായ നടപടികൾക്കും കാരണമായതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ വിദ്യാഭ്യാസ വകുപ്പിലെ എഇഒയ്ക്ക് ഓഗസ്റ്റ് ഒന്നിന് തന്നെ അയച്ചു കൊടുത്തിരുന്നെന്നും എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായതെന്നും അധ്യാപകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, മറിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടി എടുത്തതെന്നായിരുന്നു സർക്കാർ വാദം.
ബ്രിട്ടീഷ് ഭരണകാലത്ത് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറാണെന്ന വാദം വസ്‌തുതാ വിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. സവർക്കറേക്കാൾ ദൈർഘ്യമേറിയ ജയിൽശിക്ഷ അനുവഭിച്ച നിരവധി സ്വാതന്ത്ര്യസമര സേനാനികൾ രാജ്യത്തുണ്ട്. അംഗീകൃത സിലബസിനോ ഔദ്യോഗിക മാർഗനിർദേശങ്ങൾക്കോ നിരക്കാത്ത ചോദ്യവും ഉത്തരവുമാണ് മത്സരത്തിൽ ഉൾപ്പെടുത്തിയതെന്നും സർക്കാർ വാദിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അധ്യാപകന് ഗുരുതര വീഴ്ച്‌ച സംഭവിച്ചതാണ് പൊതുജനരോഷത്തിനും തുടർന്നുള്ള ഭരണപരമായ നടപടികൾക്കും കാരണമായതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കൃത്യവിലോപത്തിനാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ചോദ്യപേപ്പർ പരിശോധിച്ച് അംഗീകാരം നൽകി സ്‌കൂളിലേക്ക് അയച്ച ഉന്നത അധികൃതരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടി എടുക്കുന്നത് ഏകപക്ഷീയമാണെന്ന് അധ്യാപകൻ വാദിച്ചു. തനിക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ ഉത്തരവും അച്ചടക്കനടപടികളും
നിയമവിരുദ്ധവുംമുൻവിധിയോടെയുള്ളതാണെന്നും അധ്യാപകൻ കോടതിയിൽ വാദിച്ചിരുന്നു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top