ബെവ്കോ ജീവനക്കാർക്ക് ‘ലോട്ടറി’; ഓണം ബോണസ് 1,05,000 രൂപ

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് ബെവ്കോ ജീവനക്കാർക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു. ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാൾ 2500 രൂപ കൂടുതലാണിത്. അഡ്വാൻസായി അൻപതിനായിരം രൂപ വരെയും നൽകും. എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എപ്ളോയ്മെന്റ്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6250 രൂപയാക്കി. സീപ്പർക്ക് 6,750 രൂപയും നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപ നൽകാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞവർഷവും ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് ബോണസാണ് ഓണത്തിന് നൽകിയത്. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയായിരുന്നു അന്ന് ബോണസായി ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top