കണ്ണൂർ: രാജ്യത്തെ ഉയർന്ന കായിക ബഹുമതികളിലൊന്നായ അർജുന പുരസ്കാരം രണ്ട് മലയാളി കായികതാരങ്ങൾക്ക്. കണ്ണൂർ പുളിങ്ങോം സ്വദേശിനിയായ ബാഡ്മിന്റൺ താരം ട്രീസ ജോളിക്കും പാലക്കാട് സ്വദേശിയായ അത്ലറ്റ് മുഹമ്മദ് അജ്മലിനുമാണ് ഈ വർഷത്തെ അർജുന അവാർഡ് പ്രഖ്യാപിച്ചത്.
ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യക്കായി കൈവരിച്ച മികച്ച നേട്ടങ്ങളാണ് ട്രീസ ജോളിയെ അവാർഡിന് അർഹയാക്കിയത്. അത്ലറ്റിക്സിലെ മികച്ച പ്രകടനത്തിനാണ് മുഹമ്മദ് അജ്മലിന് പുരസ്കാരം ലഭിച്ചത്.
കേരളത്തിന്റെ കായിക മേഖലയ്ക്ക് വൻ അഭിമാന നിമിഷമാണ് ഈ അംഗീകാരം നൽകിയിരിക്കുന്നത്. ഇരുവരുടെയും അവാർഡ് നേട്ടത്തിൽ കായിക പ്രതിഭകളും കായിക പ്രേമികളും ആശംസകൾ അറിയിച്ചു.

