വികസനത്തിന്റെ അടുത്തഘട്ടം; വിഴിഞ്ഞം എക്സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷൻ സമുദ്രയ്ക്കും തുടക്കമാകും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നിന്നുള്ള കയറ്റിറക്കുമതിക്ക് ഇന്ന് തുടക്കമാവും. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ രാവിലെ 10.45ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കയറ്റിറക്കുമതി ഉദ്ഘാടനം ചെയ്യും. ആദ്യ കണ്ടെയ്നർ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. നിലമേൽ കേന്ദ്രമായുള്ള ഭക്ഷ്യോൽപാദന കമ്പനിയുടെ കണ്ടെയ്‌നറാണ് ആദ്യ കയറ്റുമതി ചെയ്യുന്നത്. വി ഡി സതീശൻ സർക്കാർ പ്രഖ്യാപിച്ച മിഷൻ സമുദ്രയ്ക്കും ഇന്ന് വിഴിഞ്ഞത്ത് തുടക്കമാവുംവിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് കയറ്റുമതി ഇറക്കുമതി പ്രക്രിയ തുടങ്ങുന്നതോടെ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളുടെ ഗേറ്റ് വേയായി ഇതുമാറുമെന്ന് മുഖ്യമന്ത്രി. കൃഷി ഉൾപ്പെടെ പരമ്പരാഗത മേഖലയുടെ വളർച്ചക്ക് വഴി തുറക്കും . റെയിൽ റോഡ് കണക്‌ടിവിറ്റി തുടങ്ങി എല്ലാ അനുബന്ധ സൗകര്യങ്ങളും സമയ ബന്ധിതമായി ഒരുക്കുമെന്നും വിഡി സതീശൻ പറഞ്ഞു.മിഷൻ സമുദ്ര ആരംഭിക്കുന്നതോടെ, സിംഗപ്പൂർ, കൊളംബോ തുറമുഖങ്ങളേക്കാൾ മികച്ച തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വിഴിഞ്ഞമാണ് മിഷൻ സമുദ്രയുടെ പ്രധാന കവാടം. കേരളത്തിലെ 15 ചെറുതും വലുതുമായ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന സ്വപ്‌പ്ന പദ്ധതിക്കാണ് തുടക്കമാകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top