കാസർകോട്: കാറിൽ കടത്തുകയായിരുന്ന 162 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. എൻമകജെ പഞ്ചായത്തിലെ ഓർമ്പാടി, ഖണ്ഡിഗെയിലെ അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയഡുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ആർ. ജിഷ്‌ണുവും സംഘവും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. ഇന്നലെ (വെള്ളി) രാത്രി 10 മണിയോടെ പ്രതിയുടെ വീട്ടിനു മുന്നിലാണ് സംഭവം.
എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ ശ്രീനിവാസൻ പത്തിൽ, പ്രിവൻ്റീവ് ഓഫീസർമാരായ മഞ്ജുനാഥ ആൾവ കെ, സി.വിജയൻ, പ്രജിത്ത് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം എ പ്രഭാകര, എൻ ജനാർദ്ദന, ബി വിനോദ്, ടി. ധന്യ, ഡ്രൈവർ എസ്.ജി സാഗർ എന്നിവരും ഉണ്ടായിരുന്നു.
ഓണം സ്പെഷ്യൽ ഡ്രൈവ്: കാറിൽ കടത്തുകയായിരുന്ന 162 ഗ്രാം എം ഡി എം യുമായി യുവാവ് അറസ്റ്റിൽ


