പുരാരേഖ വകുപ്പില്‍ പിഎസ്സിയുടെ നിയമന തട്ടിപ്പ്. സര്‍ക്കാര്‍ സ്ഥിരപ്പെടുത്താത്ത താല്‍ക്കാലിക തസ്തികയില്‍ സ്ഥിര നിയമനം നടത്താനാണ് പിഎസ്സിനീക്കം. ഇതിനായി നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതായും പരാതി. കണ്‍സര്‍വേറ്റര്‍ തസ്തികയിലെ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിനായി പുരാരേഖ ഡയറക്ടര്‍ സ്‌പെഷ്യല്‍ റൂള്‍സില്‍ അട്ടിമറി നടത്തിയെന്നും പരാതിയുണ്ട്. നിയമന തട്ടിപ്പിന്റെ നിര്‍ണായക രേഖകള്‍ ലഭിച്ചു.
തസ്തികയിലേയ്ക്കുള്ള പ്രവര്‍ത്തി പരിചയം നിശ്ചയിച്ചതില്‍ ദുരൂഹതയുണ്ടെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതിലും ദുരൂഹത ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തെ ഗവേഷണ പരിചയമാണ് വിദ്യാഭ്യാസ യോഗ്യതയായി പറയുന്നത്. സമാന തസ്തികയില്‍ പ്രവര്‍ത്തി പരിചയവും പിഎസ്സി ആവശ്യപ്പെടുന്നുണ്ട്.
ഇടതുസഹയാത്രികന് നിയമനം നല്‍കാനാണ് തട്ടിപ്പെന്നാണ് ആക്ഷേപം ഉയരുന്നത്. പിഎസ്സി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇടത് സഹയാത്രികനായ ഉണ്ണികൃഷ്ണന്‍ മാത്രാണ് ഇടം നേടിയിരിക്കുന്നത്. ഉണ്ണികൃഷ്ണന് നിയമനം നല്‍കാന്‍ മാത്രാണ് പിഎസ്സി പരീക്ഷ നടത്തിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പുരാരേഖ വകുപ്പില്‍ പിഎസ്സിയുടെ നിയമന തട്ടിപ്പ്; ഇടതുസഹയാത്രികന് നിയമനം നല്‍കാന്‍ മാത്രം പരീക്ഷ നടത്തിയെന്ന് പരാതി


