കണ്ണൂർ: ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് 100 മീറ്റർ അകലെ നിന്നാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്‌സിൻ്റെ നേതൃത്വത്തിലുള്ള തിരച്ചിലിലാണ് സംഘം മൃതദേഹം കണ്ടെടുത്തത്. ഒഴുക്കിൽ വന്ന തേങ്ങ ശേഖരിക്കാൻ പുഴയിൽ ചാടിയതായിരുന്നു ഹനീഫ.
അതേസമയം ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ രക്ഷാപ്രവർത്തകരിൽ ഒരാൾ ബോട്ടിൽ നിന്നും പുഴയിലേക്ക് വീണു. ചെറുപുഴയിൽ കാണാതായ രാജേഷിനായുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.
ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി


