തിരുവനന്തപുരം: വിവാദ പരാമർശവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ബസിന് കാശില്ലാത്ത സ്ത്രീകൾ സ്കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നാണ് പരാമർശം. സർക്കാർ സ്കൂളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റിൽ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇതേ സ്ത്രീ അച്ഛനെയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയിൽ നൽകാൻ പണമില്ല, ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. പ്രിയദർശിനി വന്നപ്പോൾ സ്വകാര്യ ബസ് വിട്ട് പ്രിയദർശിനിയിൽ തിക്കി തിരക്കി ആളുകൾ പോകുന്നതിന്റെ്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല, കുടുംബിനികൾക്ക് കയ്യിൽ കാശ് ഇല്ലാത്തത് കൊണ്ടാണ്’, സി പി ജോൺ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
‘ബസിന് കാശില്ലാത്ത സ്ത്രീ കുട്ടികളെ പ്രൈവറ്റ് സ്കൂളിൽ വിടുന്നു,ദാരിദ്ര്യം അഭിനയിക്കുന്നു’; അധിക്ഷേപിച്ച് CPജോൺ


