പഴശ്ശി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും: ജാഗ്രതാ നിർദ്ദേശം

കണ്ണൂർ: ശക്തമായ മഴയിൽ പഴശ്ശി ഡാമിന്റെ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ വർധിച്ചതിനാൽ ജലനിരപ്പ് ക്രമീകരിക്കാൻ 15 ഷട്ടറുകൾ കൂടുതൽ ഉയർത്തും.
നിലവിൽ 3.5 മീറ്ററാണ് ഉയർത്തിയത്. ഇത് നാല് മീറ്ററായി ക്രമാനുഗതമായി ഉയർത്താനാണ് തീരുമാനം.
ഡാം വൃഷ്ടി പ്രദേശങ്ങളായ പടിയൂർ, പായം, വയത്തൂർ, വിളമന, കീഴൂർ, ചാവശ്ശേരി. വളപട്ടണം പുഴയുടെ പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ. ബാവലി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
5:03 pm

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top