മലപ്പുറം: തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. അബ്‌ദുൽ മുനീറിൻ്റെ മകൻ അബ്‌ദുൽ മുഹൈനി ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്നും മാതാവിൻ്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് അപകടത്തിൽപ്പെട്ടത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽ പെട്ടത് കണ്ടെങ്കിലും സ്ലാബുകൾ മൂടിയ തോടായതിനാൽ രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സ് ജീവനക്കാരും നാട്ടുകാരും ഏറെ സമയം നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം


