അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ പിടിയിലായ സംഭവത്തിൽ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി. വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബിആർസി സ്പെഷ്യൽ എജ്യുക്കേറ്റർ കാവ്യയേയും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശിയാണ് കാവ്യ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപികയായ കീർത്തനയെ അറസ്റ്റിന് പിന്നാലെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ അക്കൌണ്ടിലേക്കായിരുന്നു പണം അയച്ചിരുന്നത്. അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടിയിലായതോടെയാണ് പുറത്ത് വന്നത്. ഈ കേസിലെ അന്വേഷണമാണ് അധ്യാപികമാരിലേക്ക് എത്തിയത്.
എംഡിഎംഎ ഇടപാടിന് മധ്യസ്ഥത, രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി, കാവ്യക്ക് ലഹരിമരുന്ന് സംഘവുമായി നേരിട്ട് ബന്ധമെന്ന് സംശയം


