എങ്ക ഊരിലെ ജയിൽ… അപേക്ഷയുമായി ഗോവിന്ദച്ചാമി; ചാടാൻ തൂക്കം കുറച്ചു, ജയിലിൽകൂടിയത് 20 കിലോ

തൃശൂർ ‘ ജയിലിൽനിന്ന് വിടണം. അല്ലെങ്കിൽ തമിഴ്‌നാട്ടിലെ ജയിലേക്ക് മാറ്റണം’- 2011ൽ ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ റെയിൽ പാളത്തിലേക്ക് തള്ളിയിട്ടു കൊന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്‌ഥരോടുള്ള അപേക്ഷ ഇങ്ങനെ. വിയ്യൂർ ആതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമി. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയിട്ട് ഒരു വർഷമാകുന്നു. ജയിൽച്ചാട്ടത്തെ തുടർന്നാണ് വിയ്യൂരിലേക്ക് മാറ്റിയത്.
സെല്ലിൽ ഒറ്റയ്ക്കാണ് ഗോവിന്ദച്ചാമി. ജയിൽ മോചിതനാക്കണമെന്നാണ് ഉദ്യോഗസ്‌ഥരോട് എപ്പോഴും അപേക്ഷിക്കുന്നത്. അല്ലെങ്കിൽ തമിഴ്‌നാട്ടിലെ ജയിലിലേക്കു വിടണം. ‘എങ്ക ഊരിലെ ജയിൽ’ വേണമെന്നാണ് നിരന്തര ആവശ്യം. കണ്ണൂരിലെ ജയിൽ ചാട്ടത്തിനായി ഗോവിന്ദച്ചാമി 19 കിലോ ഭാരം കുറച്ചിരുന്നു. 74 കിലോയിൽനിന്ന് ഭാരം 55 കിലോയിലെത്തിച്ചു. സെല്ലിന്റെ അഴികൾക്ക് ഇടയിലൂടെ വേഗം ഇറങ്ങാനായിരുന്നു ഇത്. ഇപ്പോൾ ഭാരം 75 കിലോയായി. 2025 ജൂലൈ 25ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലെ സെല്ലിൽനിന്ന് ഗോവിന്ദച്ചാമി ജയിൽചാടിയത്. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ 4 കിലോമീറ്റർ അകലെയുള്ള ഓഫിസ് കെട്ടിടത്തിൻ്റെ കിണറിൽനിന്നാണ് ഇയാളെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top