പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം; പടന്നയിലെ 70 കാരൻ അറസ്റ്റിൽ

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച 70 കാരൻ അറസ്റ്റിൽ. പടന്ന ഗണേഷ് മുക്കിലെ എസി അബൂബക്കറി(70)നെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്ത‌ത്. സ്റ്റേഷൻ പരിധിയിലെ 14 കാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്‌. വ്യാഴാഴ്‌ച വൈകീട്ട് മൂന്നോടെയാണ് സംഭവം. വീട്ടിലെത്തിയ പെൺകുട്ടിയെ വയോധികൻ ഉപദ്രവിക്കാൻ തുടങ്ങുകയായിരുന്നു. എതിർത്തെങ്കിലും ശല്യം തുടർന്നു. പിന്നീട് കുതറി ഓടിരക്ഷപ്പെട്ട പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയുടെ വീട്ടിലെത്തി അറസ്റ്റുചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റുചെയ്‌തു. പ്രതിക്കെതിരെ നേരത്തെയും സമാനമായ കേസുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top