സ്വത്ത് തർക്കം: മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

തൃശൂർ: തൃശൂർ മടവാക്കരയിൽ അച്ഛനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ പിടിയിൽ. മടവാക്കര സ്വദേശി രാധാകൃഷ്ണൻ ആണ് പുതുക്കാട് പൊലീസിന്റെ പിടിയിലായത്. 89 വയസുകാരനായ കൃഷ്ണനെയാണ് മകൻ തലയ്ക്കടിച്ചു കൊന്നത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് നിഗമനം.
ഭൂമി നൽകിയിട്ടും അച്ഛന് മകൻ ജീവനാംശം നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് കൃഷ്ണൻ മകനെതിരെ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു കൃഷ്ണൻ. മൂന്നുദിവസമായി വിവരമില്ലാത്തതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ അന്വേഷിച്ച് എത്തിയ ബന്ധുക്കളാണ് മൃതദേഹം കാണുന്നത്.
മരണകാരണം തലക്കടിയേറ്റതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ പിടിയിലായത്. പ്രതി രാധാകൃഷ്ണനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top