തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ
ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഈ കേസിൽ പോലീസിൻ്റെ കസ്റ്റഡിയിൽ ആകുന്നത്. തിരുവനന്തപുരത്തെ വീട്ടിൽനിന്നാണ് പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
2025-ൽ സ്വർണം പൂശാൻ കൊണ്ടുപോയത് 2019-ലെ തട്ടിപ്പ് മറയ്ക്കാനെന്ന പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) റിപ്പോർട്ടുണ്ടായിരുന്നു. വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തി എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
ഏതുനിമിഷവും തൻ്റെ അറസ്റ്റ് ഉണ്ടാകുമെന്നും സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്നും ആരോപിച്ചായിരുന്നു പോസ്റ്റ്. കേസുമായി പൂർണമായും സഹകരിക്കുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.


