ഇടുക്കി കൊളുക്കുമലയിൽ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയിൽ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയിൽ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്.
പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടാക്സി തൊഴിലാളികളും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയിൽ നിൽക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായിട്ടും തമിഴ്‌നാട് പൊലീസും ഫയർഫോഴ്സു‌ം തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ചെന്നൈ സ്വദേശി കാർത്തിക് ആണ് അപകടത്തിൽ പെട്ടത്. തമിഴ്‌നാട്ടിൽ നിന്നുളള വിനോദസഞ്ചാരികൾക്ക് ഒപ്പമാണ് കാർത്തിക് കൊളുക്കുമലയിൽ എത്തിയത്. ഇന്നലെ കൊളുക്കുമലയിലേക്ക് എത്തിയ സംഘം ഇന്ന് രാവിലെയാണ് സിംഹപ്പാറയിലേക്ക് പോയത്. പാറയിൽ കയറി നിൽക്കുന്നതിനിടെ കാർത്തിക് താഴേയ്ക്ക് വീഴുകയായിരുന്നു. ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top