Kerala Gold Rate | ചാഞ്ചാടി നിന്ന സ്വർണവില കത്തിക്കയറി; ഒറ്റദിവസം കൊണ്ട് കൂടിയത് 1680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. പവന് ഒറ്റയടിക്ക് 1,680 രൂപ വർധിച്ച് 1,07,440 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 210 രൂപ കൂടി 13,430 രൂപയായി. ഇന്നലെ പവന് 560 രൂപ വർധിച്ച് 1,05,760 രൂപയിലെത്തിയതിന് പിന്നാലെയാണ് ഇന്ന് വിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പുണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ഈ കുതിച്ചുചാട്ടം വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാരെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന ഈ വർധന കുടുംബങ്ങളുടെ ബജറ്റ് താളംതെറ്റിക്കുന്ന അവസ്ഥയിലാണ്. ഗ്രാമീണ മേഖലയിലെ സ്വർണവിൽപ്പനയെയും ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. നിലവിലെ ഉയർന്ന വില കാരണം പഴയ സ്വർണം നൽകി പുതിയത് വാങ്ങുന്നതിനും, അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.
മറ്റ് കാരറ്റുകളിലുള്ള സ്വർണവിലയിലും ഇന്ന് സമാനമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപ കൂടി 11,035 രൂപയും, പവന് 88,280 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ വർധിച്ച് 8,595 രൂപയിലെത്തിയപ്പോൾ പവന് 68,760 രൂപയാണ് ഇന്നത്തെ നിരക്ക്. 9 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ കൂടി 5,545 രൂപയും, പവന് 44,360 രൂപയുമായി ഉയർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top