പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ
അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂർ ഒമ്പതാം മെയിലിൽ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. മുണ്ടൂർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top