തിരുവനന്തപുരം സംസ്‌ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന
സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തിറക്കി. 25 കോടിയിൽ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. 500 രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. ഒന്നാം സമ്മാനം 30 കോടി രൂപ. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം). ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL.
അടുത്ത തിങ്കളാഴ്‌ച മുതലാണ് ടിക്കറ്റ് വിൽപന ഔദ്യോഗികമായി ആരംഭിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റു്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ആവശ്യകത അനുസരിച്ചാകും ടിക്കറ്റ് പ്രിൻ്റ് ചെയ്യുക. അംഗീകൃത ഏജൻറുമാരിൽ നിന്നോ വിൽപനക്കാരിൽ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകൾ മാത്രമേ വാങ്ങാവു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


