സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിൻ്റെ പണം സർക്കാര് നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം.
തിരുവനന്തപുരം: സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ
ബസ് ഉടമകളുമായി ചർച്ച നടത്തി. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്ടത്തിലായെന്ന ബസുടകമളുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിൻ്റെ പണം സർക്കാര് നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ചർച്ചയിൽ ബസുടകമള് ഉന്നയിച്ചു. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദർശിനി നടപ്പാക്കിയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. പലയിടത്തും ബസ് സർവീസുകൾ നിർത്തലാക്കി. സ്വകാര്യ ബസുകൾ മറ്റ് വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു.
സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യം, ഡീസൽ സബ്‌സിഡി, കൺസെഷൻ…ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ




