വലിയപറമ്പ് കന്നുവീട് കടപ്പുറത്ത് വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. വലിയപറമ്പിലെ കെ. സുലൈമാന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് തീ പിടിച്ചത്

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കെ. മുനീറും കുടുംബവുമാണ് വീട്ടില്‍ താമസിക്കുന്നത്. വീടിന് പുറത്തെ അടുപ്പില്‍ നിന്നും അടുക്കളയോട് ചേര്‍ന്ന വിറക് കൂനയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. ജനലിലൂടെ വീടിനകത്തേക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. അടുക്കളയിലെ ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, മിക്‌സി തുടങ്ങിയ വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്.
തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്ന് സേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top