കരിങ്കല്ലും എം സാന്‍ഡും മെറ്റല്‍ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിര്‍മാണ പ്രവര്‍ത്തികളെ ബാധിയ്ക്കുമെന്ന് ആശങ്ക. ജിയോളജി ഡയറക്ടര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി അസാധാരണ ഗസറ്റ് വിജ്ഞാപനം.
മറ്റൊരു സംസ്ഥാനത്തേക്ക് ലോഡുകള്‍ കൊണ്ടുപോകുന്നതിന് ജിയോളജി ഡയറക്ടര്‍ക്ക് ഉപരോധം ഏര്‍പ്പെടത്താന്‍ കഴിയുന്നതാണ് പുതിയ ഉത്തരവ്. അനധികൃത ഖനനം ധാരാളമായി തമിഴ്നാട്ടില്‍ നടക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തമിഴ്നാട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് സാധനങ്ങളുടെ ദൗര്‍ലഭ്യം.
സംസ്ഥാനത്തെ ഉപയോഗത്തിന് ശേഷം മാത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ ഉപ?രോധം നടപ്പാക്കി തുടങ്ങും. തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കാലതാമസം നേരിടുമെന്നും ഐഎന്‍ടിയുസി നേതാവ് ഷഹ്നാസ് പറഞ്ഞു.
കരിങ്കല്ലും എം സാന്‍ഡും മെറ്റല്‍ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് തമിഴ്‌നാട് സര്‍ക്കാര്‍


