കാസർകോട്: 14 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കാസർകോട് പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയാണ് പരാതിക്കാരി. നിലവിൽ 20 വയസ്സുണ്ട്. 14 വയസ്സുള്ള സമയത്ത് പിതാവിന്റെ സഹോദരനാണ് പീഡിപ്പിച്ചത്. ഭയം കാരണം അന്ന് ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല.
14 കാരിയെ പീഡിപ്പിച്ചതായി പരാതി; പിതൃസഹോദരൻ കാസർകോട്ട് പൊലീസ് പിടിയിൽ


