ട്രെയിൻ യാത്രക്കിടയിൽ പനയാൽ സ്വദേശിയുടെ ഫോണും പണവും കവർന്നു; പിന്നിൽ കാവി മുണ്ട് ധരിച്ച് കാലിൽ മുറിവ് കെട്ടിവച്ച് എത്തിയ ആൾ

കാസർകോട്: ട്രെയിൻ യാത്രക്കിടയിൽ ബേക്കൽ, പനയാൽ സ്വദേശിയുടെ ഫോണും പണവും കവർച്ച പോയി. പനയാൽ, ദേവൻപൊടിച്ച പാറയിലെ കെ. റികേഷി(18)ൻ്റെ പരാതിയിൽ കോഴിക്കോട് റെയിൽവെ പൊലീസ് കേസെടുത്തു. ജൂലായ് അഞ്ചിന് കാസർകോട് നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു റികേഷ്. പിറകിലെ ജനറൽ കമ്പാർട്ട്മെൻ്റിലാണ് യാത്ര ചെയ്‌തിരുന്നത്. ഇതിനിടയിൽ ചാർജ്ജ് ചെയ്യാൻ വച്ചിരുന്ന 18000 രൂപ വില വരുന്ന മൊബൈൽ ഫോണും കവറിൽ സൂക്ഷിച്ചിരുന്ന 1000 രൂപയുമാണ് നഷ്ടമായത്. ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിഞ്ഞത്. ഷർട്ടും കാവി മുണ്ടും ധരിച്ച് കാലിൽ മുറിവ് കെട്ടിവച്ച് എത്തിയ ഒരാളാണ് മോഷണം നടത്തിയതെന്നു സംശയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top