താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇടപെട്ട് മന്ത്രി

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി ഇടപെട്ട് മന്ത്രി ടി സിദ്ദിഖ്ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് കളക്ടർമാർക്ക് സംയുക്തമായി നിർദേശം നൽകിയതായി മന്ത്രി അറിയിച്ചിരുന്നു. കുരുക്കഴിക്കാൻ സുപ്രധാന തീരുമാനങ്ങളാണുണ്ടായിരിക്കുന്നത്. സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരാഴ്‌ചയ്ക്കുള്ളിൽ ഒരുക്കും. ചുരത്തിൽ ആർആർടി രൂപീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ക്രെയിൻ സർവീസ് ആരംഭിക്കും. ചുരത്തിൽ കൺട്രോൾ റൂമുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചുരം 6, 7, 8 വളവുകളിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പ്രത്യേകം യോഗം ചേരുമെന്നും ടി സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തി റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിക്കുമെന്ന് ടി സിദ്ദിഖ് അറിയിച്ചു.
വാഹനങ്ങൾക്ക് തകരാറുകൾ ഉണ്ടായാൽ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രെയിൻ സർവീസ് ഏർപ്പെടുത്താനും തീരുമാനമായി. ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനുള്ള തീരുമാനങ്ങൾ ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top